താൾ:CiXIV280.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൦ സംഭവം

തുപടയൊടുംവസിഷ്ഠാശ്രമത്തിംക ലന്നുസൽക്കാരംചെയ്തുനൃപനെ
മുനിശ്രെഷ്ഠൻ അമരാവതിപൊലെചമഞ്ഞിതടവിയു മമൃതൊപമ
മായാഭൊജ്യപെയാദികളും നന്ദിതനായനൃപൻവിശ്വാമിത്രനുമപ്പൊ
ൾ നന്ദിനിതന്നെമമനൽകെണമെന്നുചൊന്നാൻ രാജാവിനെത്രെ
വെണ്ടുരത്നഭൂതങ്ങളെല്ലാം പൂജാസാധനങ്ങളെതാപസന്മാൎക്കുവെണ്ടു
എന്തുസംശയമതുപറയെണമൊഭവാൻ ചിന്തിച്ചാലരുതെന്നുചൊ
ൽവാനില്ലാരുമിപ്പൊൾ നന്ദിനിതന്നെയുടൻബന്ധിച്ചുകൊണ്ടുപൊ
വാൻ മന്ദപ്രജ്ഞന്മാർനൃപഭൃത്യന്മാർതുടങ്ങും‌പൊൾ നന്ദിനിയുടെയ
വയവങ്ങൾതൊറുംനിന്നു നന്ദനന്മാരായ്പലവംശങ്ങളുണ്ടായ്‌വന്നു വല്ല
വന്മാരുംശബരന്മാരുംശകന്മാരും വല്ലഭമെറുംയവനന്മാരും‌കിരാത
ന്മാർ സിംഹളന്മാരുംഭൂമിളന്മാരും‌പുണ്ഡ്രന്മാരും സിംഹവിക്രമബലവാ
ന്മാരാംമ്ലെച്ശന്മാരും കബ്ബുരപ്രവരന്മാരൊടുതുല്യന്മാരായബബ്ബരന്മാ
രും‌നല്ലദൎദ്ദുരന്മാരുമെല്ലാം അവരും‌വിശ്വാമിത്രൻ‌തന്നുടെപടയുമാ യ
വനീനടുങ്ങുമാറുണ്ടായയുദ്ധത്തിംകൽ മൂന്നുയൊജനവഴിപാഞ്ഞിതു
നൃപസൈന്യം പൊന്നുനന്ദിനീമുനിതന്നുടെമുമ്പിൽ‌വന്നു പൃത്ഥീശ
ൻ‌വിശ്വാമിത്രൻ‌ചിത്തത്തിൽനിരൂപിച്ചാൻ കത്രിയബലമതി
ക്ഷുദ്രമെന്നതും‌നൂനം ബ്രാഹണതെജൊബലംബലമെന്നുറച്ചവൻ
താന്മല്ലെതപസ്സിനുകൊപ്പിട്ടാനതുകാലം മാൎത്താണ്ഡകുലജാതൻക
ന്മാഷപാദനെന്ന ധാത്രീശൻ‌നായാട്ടിനായ്പൊയിട്ടുവരുന്നെരം എ
തൃത്തുചെന്നുവസിഷ്ഠാത്മജൻശക്തിമുനി മദത്തൊടുൎവ്വീശനുംനെർവ
ഴിചെന്നാനെല്ലൊ നീങ്ങുകവഴിയിൽ‌നിന്നെന്നിതുനൃപകശ്രെഷ്ഠൻ
നീങ്ങുനീവഴിനമുക്കെന്നിതുമുനിശ്രെഷ്ഠൻ മാൎഗ്ഗം ബ്രാഹ്മണന്നുന
ൽകെണംഭൂപാലാദികൾ മാൎഗ്ഗമിങ്ങിനെസനാതനമെന്നതും കുതി
രച്ചമ്മട്ടികൊണ്ടടിച്ചാഹ്മുനിതന്നെ ക്ഷിതിപാലകൻ‌തന്നെശ്ശപിച്ചു
വസിഷ്ഠനും രാജധൎമ്മത്തെനിക്കിരാക്ഷസധൎമ്മം‌നിന്നാൽ ആചരി
ക്കപ്പെട്ടതുകാരണമിന്നെമുതൽ രാക്ഷസനായ്പൊകനീയെന്നതുകെട്ട
നെരം മൊക്ഷത്തെനൃപതിയും‌യാചിച്ചൊരനന്തരം വിശ്വാമിത്രൊ
പായത്താൽകിംകരനായരക്ഷ സ്സച്ചൊചെന്നകംപുക്കുഭൂപതിമനസ്സി
ങ്കൽ അങ്ങിനെവാഴുംകാലമൊരുനാളൊരുമുനിതിങ്ങീടുംപൈദാഹത്താ
ൽഭൂപതിയൊടുചൊന്നാൻ നല്ലമാംസവുംചൊറുംനൽകെണമിനി
ക്കെന്നു ചൊല്ലിനാൻ‌നൃപതിയുംരണ്ടുനാഴികപാൎപ്പാൻ ഭൂപാലനന്തഃ
പുരംപുക്കിരുന്നൊരുശെഷം താപസൻപറഞ്ഞെതുമറന്നുപൊയിബ
ലാൽ രാത്രിയിലൊൎത്തനെരംപാചകനൊടുചൊന്നാൻ പാൎത്തിരിക്കു
ന്നിതൊരുതാപസൻഭുജിപ്പാനാ യ്‌വ്യഞ്ജനമാംസാദിയാൽ മൃഷ്ടമായൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/146&oldid=185436" എന്ന താളിൽനിന്ന് ശേഖരിച്ചത്