താൾ:CiXIV280.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൩൯

മബ്ജിബാന്ധവൻ‌തന്നെസ്തുതിച്ചാനതുനെരം ചിത്രഭാനവെനമഃസൂ
ൎയ്യായമാൎത്താണ്ഡായമിത്രായദിനെശായഭാസ്വതനമൊനമഃ വെ
ദരൂപായവെദവെദ്യായവെദാന്താൎത്ഥ ബൊധരൂപായജഗന്നാഥായ
നമൊനമഃ പ്രകൃതിയുടെഗുണങ്ങൾക്കനുരൂപമായ വികൃതിപൂണ്ടരൂ
പനാമവൎണ്ണങ്ങളൊടും പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹാരങ്ങളെച്ചെ
യ്‌വാൻ വിരിഞ്ചവിഷ്ണുരുദ്രന്മാരായെചമഞ്ഞീടും പരമാത്മനെപരബ്ര
ഹ്മണെനമൊനമഃ പരമാനന്ദാത്മനെരവയെനമൊനമഃ ഭാസ്കര
ൻ‌താനുമരുൾചെയ്തിതുവസിഷ്ഠനൊ ടാഗ്രഹന്തന്നെപറഞ്ഞീടുകമ
ടിയാതെ എംകിലൊചൊല്ലീടുവൻവന്നകാരണമൊരു സംകടമുണ്ടു
ദണ്ഡംപൊക്കുവാനില്ലതാനും തിംകൾതൻകുലത്തിംകലുള്ളസംവർ
ണനു പംകജശരതാപംപാരംത്വൽപുത്രിമൂലം അവനീശ്വരനായസം
വരണനുഭവാ നവളെക്കൊടുക്കെണമെന്നതുചൊൽവാൻവന്നെൻ
സന്ദെഹമെനൂഭവാൻകല്പിച്ചാലെംകിൽമമ നന്ദനെതപതിനീപൊ
കെണംവൈകീടാതെ മുന്നമെകല്പിച്ചിരിക്കുന്നിതുമകളെഞാൻ നി
ന്നെസ്സംവരണനുകൊടുക്കാമെന്നുതന്നെ വസിഷ്ഠനരുൾചെയ്യുംവ
ണ്ണംനീഭൂമിതന്നിൽ വസിക്കപലകാലംസുഖിച്ചുഭൎത്താവുമാ യ്ജനിക്ക
തനയനുംഭുവനപ്രസിദ്ധനാ യ്നിനക്കുഗുണങ്ങളുംവൎദ്ധിക്കദിനന്തൊ
റും ൟവണ്ണമനുഗ്രഹിച്ചയച്ചുജനകനും ലാവണ്യാംഗിയും വന്ദിച്ച
നുവാദത്തെച്ചെയ്താൾ തപതിയായദിവ്യകന്യകാമനൊഹരീ തപ
നാത്മജാമനൊരഥവുംവന്നുകൂടി കന്യകയൊടുംകൂടിയാത്രയുംചൊല്ലി
മുനി മന്നവൻ വസിച്ചീടും കാനനഭുവിവന്നു അബ്ജലൊചനയാ
യതപതിതന്നെക്കനി ഞ്ഞബ്ജനാശനകുലറനാഥനുനൽകീടിനാൻ അ
ബ്ജസായകരസംപൂണ്ടവനടവിയി ലബ്ജകാന്താബ്ദംവസിച്ചീടിനാ
നവളുമാ യ്പിന്നെവൈരികളെയുമൊക്കവെനിഗ്രഹിച്ചു തന്നുടെനാ
ടുംതനിക്കടങ്ങിയതുകാലം വസിഷ്ഠൻതന്നെപ്പുരൊഹിതനായ്‌വരിക്ക
യാൽ സുഖിച്ചുരാജ്യംവാണുപലനാൾസംവരണൻ വസിഷ്ഠമുനി
യുടെവരിഷ്ഠഗുണമെല്ലാം പ്രകൃഷ്ഠമെന്നതൊഴിഞ്ഞിനിക്കുപറയാമൊ
വാസവിചൊദിച്ചിതുഗന്ധൎവൻ‌തന്നൊടപ്പൊൾ വാസിഷ്ഠ
മുപാഖ്യാനംകെൾക്കെണമിനിക്കെംകിൽ വിശ്വസൃക്തനയനുംവി
ശ്വാമിത്രനംതമ്മിൽ വിശ്വാന്തകരണമാംവൈരമുണ്ടാവാൻ മൂലം നി
ശ്ശെഷംപറയണമെന്നുചൊന്നതുകെട്ടു വിശ്വൈകധനുൎദ്ധരൻ ത
ന്നൊടുചൊന്നാനവൻ എംകിലൊകന്യാകുബ്ജനാകിയനൃപശ്രെഷ്ഠ
ൻ മംഗലശീലൻഗാഥിയെന്നുപെരുടയവൻ തന്നുടെപുത്രനായമി
ന്നവൻവിശ്വാമിത്രനുന്നതനൊരുദിനം‌മൃഗയാവിവശനാ യ്ചെൎന്നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/145&oldid=185435" എന്ന താളിൽനിന്ന് ശേഖരിച്ചത്