താൾ:CiXIV280.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൩൭

തുംദുഷ്ടജന്തുക്കളാലെ ന്നെല്ലാമാമുനിവരനാകിയവെദവ്യാസൻ
ചൊല്ലിയതസത്യമല്ലെന്നുനീയറിഞ്ഞീലെ ക്ഷുദ്രന്മാരല്ല ഞങ്ങൾനി
ങ്ങളെപെടിപ്പതിന്നദ്രിസാഗരാദിയുംഭെദിപ്പൻദിവ്യാസ്ത്രത്താൽ ദു
ൎബ്ബലന്മാരായീതന്മാരായമനുഷ്യരെ കൎബ്ബുരാദികൾപെടിപ്പിച്ചീടുകെ
ന്നെവരുദുൎമ്മദംകലൎന്നൊരു ഗന്ധവ്വവീരനപ്പൊൾ നിൎമ്മലതരമാ
യശസ്ത്രൌഘംപ്രയൊഗിച്ചാൻ ഉന്മുകംകൊണ്ടുതടുത്തീടിനാൻകിരീ
ടിയുംപൊന്മയമായരഥംതന്നെയുംദഹിപ്പിച്ചാൻ അൎജ്ജുനൻപ്രയൊ
ഗിച്ചൊരാഗ്നെയാസ്ത്രത്താലപ്പൊൾസജ്വരനായ്മൊഹിച്ചുവീണിതു
ഗന്ധൎവ്വനും കൈശികംചുറ്റിപിടിച്ചപ്പൊഴെവധിപ്പാനാ യാശുഫ
ല്ഗുനൻതുനിഞ്ഞതുകണ്ടവൻഭാൎയ്യാ സുന്ദരികുംഭീനസീധൎമ്മനന്ദനൻ
കാക്കൽക്രന്ദനംചെയ്തുവീണുശരണംപ്രാപിച്ചപ്പൊൾ സ്ത്രീനാഥൻ
പരാജിതൻകീൎത്തിഹീനനുമായി മാനവുംവെടിഞ്ഞവൻ‌തന്നെനീ
കൊന്നീടൊല്ലാഅഭയംകൊടുക്കെധൎമ്മജൻചൊന്നനെരം അഭിമാ
നികൾമുമ്പനൎജ്ജുനൻചൊല്ലീടിനാൻ ധൎമ്മാത്മാധൎമ്മാത്മജനഭയംത
ന്നമൂലംനിൎമ്മലനായനിന്നെകൊല്ലുന്നീലിനിഞാനൊപൊയ്ക്കൊൾക
പെടിക്കെണ്ടനിയ്യിനിയെന്നനെരം കാക്കൽവീണുരചെയ്താൻഗ
ന്ധൎവ്വപ്രവരനുംഅംഗാരവൎണ്ണനെന്നപെരിനിക്കിനിവെണ്ട സംഗ
രത്തിങ്കൽനിന്നാൽജിതനായ്‌വന്നമൂലം മാനിയാംനിനക്കുഞാൻചക്ഷു
ഷിയെന്നവിദ്യദാനംചെയ്യുന്നതുണ്ടിപ്രാണനെരക്ഷിക്കയാൽ കാ
മദരഥാശ്വസൂതായുധാദികളുണ്ടാം സൊമവംശൊത്ഭൂതനാംനിനക്കു
ധനഞ്ജയാഉത്തമംപ്രീതിദത്തമതിലുംവിദ്യാദത്ത മെത്രയുംശുഭം‌പുന
രെങ്കിലുമിതുകെൾനി പ്രാണരക്ഷണത്തിനുകൂലിവാങ്ങുകയില്ല മാ
നികളായനൃപവീരന്മാരറികനി എങ്കിലാഗ്നെയമസ്ത്രമിനിക്കുപറി
ക്കെണമെങ്കൽനിന്നെന്റെവിദ്യവാങ്ങിക്കൊൾകയുംവെണംസഖ്യ
വുംനമ്മിലിനിവെറിടാതിരിക്കെണംവിഖ്യാതയായകീൎത്തിവൎദ്ധിപ്പി
ക്കയുംവെണംഗന്ധൎവൻചൊന്നവണ്ണമന്യൊന്യംപഠിച്ചുടൻകുന്തീ
നന്ദനൻപുനരവനൊടുരചെയ്താൻഎന്തൊരുമൂലംഭവാൻഞങ്ങളെ
വീരൊധിപ്പാൻ ബന്ധമില്ലൊന്നുകൊണ്ടുംസാധുക്കളെല്ലൊഞങ്ങൾ
എങ്കിലൊധനഞ്ജയകെട്ടാലുമതിന്മൂലം സംകടമിനിമെൽ നാളുണ്ടാ
കാതീരിപ്പാനായി ബ്രാഹ്മണപുരസ്കൃതന്മാരായിട്ടിരിക്കെണംധാൎമ്മി
കന്മാരാകിലുംമറ്റുള്ളജാതിയെല്ലാംയക്ഷരാക്ഷസഗന്ധൎവ്വൊരഗപി
ശാചാദിദുഃഖങ്ങൾനൽകുംപലരക്ഷയുണ്ടെന്നാകിലുംനിശ്ചയമബ്രഹ്മ
ണ്യമഭയങ്കരമല്ലസദ്വിജാൎച്ചനയുള്ളൊൎക്കില്ലൊരുഭയമെങ്ങുംനല്ലൊ
രുപുരൊഹിതൻവെണംഭൂപതിയാലല്ലൽകൂടാതവണ്ണമൈഹികപാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/143&oldid=185433" എന്ന താളിൽനിന്ന് ശേഖരിച്ചത്