താൾ:CiXIV280.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൬ സംഭവം

ശനെ സെവിച്ചുമഹെശനുംപ്രത്യക്ഷനായിച്ചൊന്നാൻ താവകമ
ഭിമതമെന്തുചൊല്ലുകബാലെ എന്തൊരുവരംവെണ്ടതെന്നു കെട്ടവള
പ്പൊൾ സന്തൊഷംപൂണ്ടുചൊന്നാൾസംഭ്രമത്തൊടുമെവം ഭൎത്താരം
ദെഹിയെന്നതഞ്ചുരുച്ചൊന്നമൂലംഭൎത്താക്കന്മാരുംനിനക്കഞ്ചുപെരുണ്ടാ
കെന്നാൻ യജ്ഞസെനന്റെമകളായ്പിറന്നതുമവൾ വിജ്ഞാനജ്ഞാ
നവതിയാകയുമുണ്ടുപാരം ഇത്തരം‌പലപലകഥകളരുൾചെയ്തു ചി
ൎത്തതാപവുംതീൎന്നുപൊവാനായ്നിയൊഗിച്ചാൻ ആശീൎവ്വാദവുംചെ
യ്തുമറഞ്ഞുമുനിതാനു മാശുപാണ്ഡവന്മാരും‌മാതാവും നടകൊണ്ടാർ
ബ്രാഹ്മണരതുനെരംചൊദിച്ചാരവരൊടു ധാൎമ്മികന്മാരെനിങ്ങളെവി
ടെനിന്നുവന്നു എകചക്രയിൽനിന്നുവരുന്നുഞങ്ങളിപ്പൊൾ പൊകു
ന്നുപാഞ്ചാലമാംവിഷയംകാണ്മാനെല്ലൊ ഞങ്ങളൊസൊദൎയ്യന്മാർ
മാതൃചാരികൾതാനും ഞങ്ങളെക്കൂട്ടിക്കൊണ്ടുപൊകെണം പക്ഷെനി
ങ്ങൾ അങ്ങിനെതന്നെഞങ്ങൾപൊകുന്നിതവിടെക്കു ഞങ്ങൾക്കുനി
ക്കൾതുണനിങ്ങൾക്കുതുണഞങ്ങൾ ഇങ്ങിനെപറഞ്ഞുവർഭൂദെവന്മാ
രുമായി മംഗലചിത്തന്മാരാംധൎമ്മപുത്രാദികളാം ചന്ദ്രവംശൊത്ഭവ
ന്മാർഗംഗാതീരത്തുചെന്നാർചന്ദ്രനുമസ്തമിച്ചുരാത്രിയുംപാതിചെന്നു
അൎജ്ജുനന്മുമ്പിലൊരുകൊള്ളിയും‌മിന്നിമിന്നി നിൎജ്ജരനദികടന്നീടു
വാൻതുടങ്ങുംപൊൾ മജ്ജനംചെയ്യുന്നൊരുഗന്ധൎവ്വന്തന്നെക്കണ്ടുനി
ൎജ്ജരാധിപതനയാദികൾനിന്നനെരം അംഗനാജനവുമായംഗജവി
വശനായി ശൃംഗാരരസം‌പൂണ്ടുശൃംഗാരയൊനിസമൻ ഗംഗയിൽ
സൊമാശ്രവായണമാംതീൎത്ഥത്തിംകൽ അംഗാരവൎണ്ണനെന്നഗന്ധ
ൎവ്വൻക്രീഡിക്കുമ്പൊൾ കൊപവുംകലൎന്നവൻ‌ചാപവുംകുലയെറ്റി
ഭൂപതിവരന്മാരാംപാണ്ഡവരൊടുചൊന്നാൻ പൂൎവ്വരാത്രാദിയിംകൽ
ഘൊരമായുള്ളസന്ധ്യാ കാലത്തുമനുഷ്യൎക്കുസഞ്ചരിക്കരുതെല്ലൊ യ
ക്ഷരാക്ഷസഗന്ധൎവ്വാദികൾക്കുള്ളകാലം ധിക്കരിച്ചതീലൊഭംകൈ
കൈക്കൊണ്ടുനടക്കിലൊ ഭക്ഷിക്കും‌മനുഷ്യരെരക്ഷസാംപരിഷകൾ
രക്ഷിപ്പാൻപൊരുമെംകിലെതുമെമടിക്കെണ്ടാ അംഗാരവൎണ്ണനെ
ന്നഗന്ധൎവ്വപ്രവരൻഞാൻ അംഗാരവൎണ്ണമ്മമനാമത്താൽ‌വനമിതും
ഒൗഷീഷനാകുന്നതുധനദമസഖിഞാനും രൊഷവുമെന്നൊളമില്ലാൎക്കു
മെന്നറിഞ്ഞാലും കൌണപാദികൾപൊലുമിവിടെവരുവീലാപ്രാ
ണനെവെടിഞ്ഞുവന്നീടുവാനെന്തുനിങ്ങൾ എന്നതുകെട്ടനെരംചൊ
ല്ലിനാൻകിരീടിയും നന്നുനന്നെത്രയുംനീചൊന്നതുനന്നുപാരം ഹിമ
വൽഗിരിഗംഗാസമുദ്രമിവറ്റിംകൽ പകലുംരാവുംസന്ധ്യാനെരവും
നടന്നീടാം എല്ലാൎക്കും ഗമിച്ചീടാമെല്ലാനെരവുമതി ന്നില്ലൊരുതടവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/142&oldid=185432" എന്ന താളിൽനിന്ന് ശേഖരിച്ചത്