താൾ:CiXIV280.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦ സംഭവം

ക്കൊന്നിനുമെവൈമുഖ്യമില്ലയെല്ലൊ ദൈവതംനാരിമാൎക്കുഭൎത്താവുത
ന്നെയെന്നാൽതാവകംനിയൊഗംഞാൻകെവലമനുഷ്ടിക്കാം ദെവം
വാദ്വിജെന്ദ്രംവാഭവതായഥൊദ്ദിഷ്ടം ദെവസന്നിഭതഥാകൎത്താസ്മി
ക്ഷമാപതെദെവാൽസ്സന്തതിഫലംസദ്യസ്സംഭവെന്മഹീദെവാൽസ്സം
ഭവിക്കുംകാലാന്തുരെവിധിവശാൽആകയാൽദെവകളിലാരെയാവാ
ഹിക്കെണ്ടുശൊകംതീന്നൊരുസുതനുണ്ടാവാനെന്നുചൊൽക ഭൎത്താ
വിന്മതമറിഞ്ഞെന്നിയെയരുതെന്നി ട്ടിത്രപാൎത്തിതുഞാനുമീക്കൎമ്മത്തി
നുനാഥ മാധുൎയ്യംകലന്നൊരുകുന്തിതൻവാക്കുകെട്ടുചെതസിപരമാന
ന്ദത്തൊടുംപാണ്ഡുചൊന്നാൻധന്യനായ്ചമാഞ്ഞുഞാനെത്രയുമനുഗ്രഹമി
ന്നിതുതൊന്നിയതുനിനക്കുമനൊഹരെനമ്മുടെവംശമിപ്പൊളുദ്ധരിച്ചീടു
ന്നതും നിൎമ്മലെകുന്തിദെവിനീയെന്നുധരിച്ചാലും ശ്രീദുൎവ്വാസസെമ
ഹാമുനയെതസ്മൈനമൊഭൂതനാഥാം ശൊത്ഭവാ യൊഗ്രായനമൊ
നമഃയെനതെദത്തൊവരൊധൎമ്മവീച്ഛെദംവിനാമാനസതാപംതീൎന്നു
സന്തതിലഭി ക്കയാൽ ധൎമ്മതല്പരനായുണ്ടാകണമെന്നാകിലൊ ധൎമ്മ
ജ്ഞെനിയുമതിനൊന്നുചെയ്തീടവെണം ധൎമ്മരാജനെവരിച്ചീടുക രാ
ജാവായാൽധൎമ്മിഷ്ഠനല്ലെന്നാകീലവനാലെന്തുഫലം കുന്തിയും ഭൎത്താവു
തന്നാജ്ഞയെവാങ്ങിക്കൊണ്ടുസന്തൊഷത്തൊടുമൃതുകാലെപൊയിസ്ന
നംചെയ്തുശുഭ്രവസ്ത്രവും‌പൂണ്ടുസുഭ്രുവാംകുന്തിദെവി വിഭ്രമംകലൎന്നുട
ൻദൎപ്പകവശയായാൾനിൎമ്മലമനൊവെഷാലങ്കാരാദികളൊടും ധൎമ്മ
ദെവനെനന്നായാവാഹിച്ചിതുകുന്തീ ശില്പമായിരിപ്പൊരുപുഷ്പതല്പ
ത്തിന്മെൽചെന്നുല്പലാക്ഷിയുമപ്പൊഴല്പാദിപ്പതിന്നാലെയെയൊഗമൂൎത്തി
മാനായധൎമ്മരാജനെപുൽകി രാഗവുമിരുവൎക്കുംപൂൎണ്ണമായുണ്ടായ്‌വന്നു
ഗൎഭാധാനവുംചെയ്തുമറഞ്ഞുധൎമ്മദെവനപ്പൊഴെഗൎഭംധരിച്ചീടിനാൾ
കുന്തിതാനുംപെറ്റതുപൌരന്ദരതാരഗെതാരാധീശെകുറ്റമറ്റീടുംകുമാ
രന്തന്നെത്തെജൊബലാൽഭസ്കരെദിവസമദ്ധ്യസ്ഥിതെസ്വതെജസാ
ഭാസ്കരതുല്യനായൊരൎഭകൻപിറന്നപ്പൊൾകെൽക്കായീതശരീരിവാക്യ
വുമെല്ലാവൎക്കുംഭാഗ്യവാനിവൻ ധൎമ്മജ്ഞന്മാരിൽശ്രെഷ്ഠനെല്ലൊ ആ
ഖ്യയായുധീഷ്ടിരൻ‌പാണ്ഡുസീമന്തപുത്രൻ സാക്ഷാൽശ്രീനാരായ
ണപാദഭക്തരിൽ മുമ്പൻ ൟ വണ്ണമുണ്ടായ്‌വന്നുകുന്തിക്കുസുതനെന്നു
ദെവിഗാന്ധാരികെട്ടുഖെദിച്ചുവാഴുംകാലംരണ്ടാംവത്സരമായിതിനിക്കു
ഗൎഭമിന്നു മുണ്ടായീലൊരുസുതനെന്തതെന്നന്തസൂാപാൽ കുണ്ഠത
കൈ വിട്ടവളുദരംകലക്കിനാ ളുണ്ടായിസാഷ്ഠീലയാംമാംസപെശിയു
മപ്പൊൾ വന്നിതുയദൃച്ശയാമാമുനിവെദവ്യാസൻ അന്നെരമന്തൎഗ്ഗ
തം ചൊല്ലിനാൾഗാന്ധാരിയും കലശശതമാജ്യപൂൎണ്ണമായ്‌വരുത്തുക സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/126&oldid=185416" എന്ന താളിൽനിന്ന് ശേഖരിച്ചത്