താൾ:CiXIV280.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൧൯

ശ്രെഷ്ഠാനെന്നതുമൂലംഭവാൻ മാതരംവിമുക്തമെമാതരം വിമുഞ്ചമെ
ഭൂസുരാധമധൎമ്മമല്ലി തെന്നുരചെയ്യും ശ്വെതകെതുവിനൊടുഭൂസുര
വരൻചൊന്നാൻ ശ്വെതകെതൊഞാനപത്യാത്ഥിയെ ന്നറിക
നീചെതസിവിചാരമില്ലായ്കയുമല്ലമമ താതനൊനിന്നാലൃണനിൎമ്മു
ക്തനായാനെല്ലൊവെദജ്ഞൊത്തമവൃദ്ധൻ വിഗതസ്പൃഹനഹം ബൊ
ധമൊഭവാനറ്റമുണ്ടെല്ലൊവിശെഷിച്ചും പുത്രനുണ്ടായാൽപിന്നെ
നിന്നുടെമാതാവിനെഎത്രയുംവൈകാതെഞാനയച്ചീടുവന്താനും ഇ
ത്തരംവൃദ്ധദ്വിജവാക്കുകൾകെൾക്കുംതൊറും ക്രുദ്ധനായ്ചമഞ്ഞൊരു
പുത്രനെകണ്ടുതാതാതൻ കൊപിക്കവെണ്ടാപുരാതനമാംധൎമ്മമിദംതാ
പസദ്വിജദെവാദികൾക്കുമനുമതം‌ജനകവചനംകെട്ടളവിശ്വെത
കെതുമനസിവാച്ചകൊപ മടങ്ങാഞ്ഞുരചെയ്താൻ എംകിൽഞാനി
ന്നെമുതൽമാനുഷൎക്കെല്ലാവൎക്കും സംകടംതീരുവതിന്നായൊരുമൎയ്യാദ
യുംസ്ഥാപിച്ചിടുന്നെൻ കൎമ്മക്ഷെത്രത്തിൽവിശെഷിച്ചും താപസ
ദ്വിജദെവസമ്മതമാകമെലിൽ പാതിവ്രത്യയുംവെണംനാരിമാൎക്കെ
ല്ലാവൎക്കുംപാതകമുണ്ടായ്‌വരികല്ലായ്ക്കിലിനിമെൽ വെദവെദാംഗ
ജ്ഞനായീടിതപൊധനൻ ശ്വെതകെതുപുമെവംസെതുബന്ധിച്ചാ
ൻതദാഹെതുവതിപ്പൊഴുമില്ലുത്തരകുക്കളിൽ തിരിൎയ്യഗ്യൊനികൾ
പൊലെയാചാരമവിടെയായ്മൎയ്യാദവെണ്ടാദൊഷമൎദ്ദിക്കിലതിനില്ലക
ൎത്തവ്യംനാരിമാൎക്കുഭത്നൃശാസനം‌നൂനംപുത്രാൎത്ഥാംമമഹിതംഭദ്രെനീചെ
യ്തീടെണംസൌൎദാസന്മദയന്തിയാകിയഭാൎയ്യതന്നെ വെധാവിന്മക
നായവസിഷ്ഠൻ‌കയ്യിൽനൽകി വെദപജ്ഞനായമുനിതന്നുടെബീജം
കൊണ്ടുമെദിനീപതിനിജസന്തതിലഭിച്ചീതു കശ്മലമകന്നൊരുനന്ദ
നനുണ്ടായ്‌വന്നിതശ്മകനായഗൊത്രാധീശ്വരനറിഞ്ഞാലും അസ്മാകം
ജനനവും വെദവ്യാസങ്കൽനിന്നു വിസ്മയമല്ലപണ്ടുമിപ്പൊഴുമതുധ
ൎമ്മംഇത്തരം‌പലപലകഥകൾപാണ്ഡുചൊന്നതുത്തമയായകുന്തീകെട്ട
ളവുരചെയ്താൾപാന്ഥന്മാൎക്കെല്ലാംവെച്ചുവിളമ്പീടുവാൻ മുന്നം ശാന്ത
നാകിയതാതനെന്നെയും‌നിയൊഗിച്ചാൻ അക്കാലമൊരുദിനംദുൎവ്വാ
സാവായമുനിക്കുൾക്കാമ്പുതെളിഞ്ഞിതുമൃഷ്ടഭൊജനംകൊണ്ടെനാലു
മന്ത്രവുമുപദെശിച്ചാനിനിക്കപ്പൊൾബാലെനീയാവാഹിച്ചാൽവെ
ണ്ടുംദെവന്മാർവരും‌നിനക്കുവശന്മാരാമെന്നതുമരുൾചെയ്തുമുനിശ്രെ
ഷ്ഠനുമെഴുന്നള്ളിനാൻയഥാകാമം അങ്ങിനെയുള്ള മന്ത്രംകൊണ്ടുഞാ
നാവാഹിച്ചാലിങ്ങുവന്നെന്നെപ്രാപിച്ചീടുമദ്ദെവൻ‌നൂനം‌ഇങ്ങിനെ
യല്ലഗുണസംപന്നനായുള്ളൊരു മംഗലദ്വിജനെകൊണ്ടുല്പാദിപ്പി
ക്കെന്നതൊ എങ്ങിനെവെണ്ടുമമഭൎത്താവെ വിധിച്ചാലുമിങ്ങിനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/125&oldid=185415" എന്ന താളിൽനിന്ന് ശേഖരിച്ചത്