താൾ:CiXIV280.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮ സംഭവം

ല്ലൊയൊനിരഹസികാണുന്നെരം ഹെതുവെതുമെവെണ്ടാകെവലം
സ്വാഭാവികം ഇക്കാലമിവിടെലൊകത്തിംകൽമനുഷ്യൎക്കു ദുഷ്കൎമ്മമു
ണ്ടാകായ്‌വാനായൊരുമൎയ്യാദയും വരുത്തീടിനാനൊരുദിവ്യനെന്നതിന്മൂ
ലം ചുരുക്കിച്ചൊല്ലീടുവൻ‌കെട്ടുകൊള്ളുകഭദ്രെ പണ്ടൊരുതപൊധന
ശ്രെഷ്ഠനാമുദ്ദാലക നുണ്ടായീതനയനായ്ശ്വെതകെതുവുംപുരാതന്നുടെ
പത്നിയൊടുംകൂടിയന്നുദ്ദാലകൻ‌പുണ്യവൎദ്ധനമായതപസ്സുചെയ്താൻ
ചിരംപഞ്ചാഗ്നിമദ്ധ്യസ്തനായ്ഗ്രീഷ്മകാലത്തുപുനരഞ്ചാതെമഴപെയ്യുംകാ
ലത്തുനനഞ്ഞിട്ടും ശിശിര കാലത്തിങ്കൽസലിലമദ്ധ്യെനിന്നും വശ
ഗെന്ദ്രിയനായിത്തപസാവാഴുംകാലം പുത്രനുംമാതാപിതാക്ക ന്മാരെ
പരിചരി ച്ചെത്രയുംവിനീതനായ്മരൂവീടിനനാളിൽ വന്നിതുവയൊ
ധികനായൊരുവിപ്രശ്രെഷ്ഠൻ നന്നായിപ്പൂജിച്ചിതുതാപസപ്രവര
നും സ്വാഗതമൃദുവചനാസനപാദ്യാൎഗ്ഘ്യാദി ശാകമൂലാഹാരങ്ങൾ
കൊണ്ടുപൂജിച്ചനെരം ക്ഷുല്പിപാസാദിതീൎന്നുവിശ്രാന്തനായവിപ്ര
നുല്പന്നപ്രമൊദമുദ്ദാലകനൊടുചൊന്നാൻ അൎക്കസന്നിഭതെജൊവി
ഗ്രഹത്തൊടുംതെളി ഞ്ഞിക്കാണാകിയബാലനാരെന്നുപറയണം. മു
ഖ്യാത്മാവായഭവാന്തന്നുടെതനയനെ ന്നുൾക്കാമ്പിൽകല്പിക്കുന്നെൻ
സത്യംചൊല്ലുകവെണം അന്നെരമുദ്ദാലകനവനൊടരുൾചെയ്താനെ
ന്നുടെപത്നിയായകുശികാത്മജാമമച്ശായെവാനുഗാപാതിവ്രത്യംകൊ
ണ്ടരുന്ധതീ മായകൂടാതെശുശ്രൂഷിച്ചുവൎത്തിക്കുംകാലം ഉത്ഭവിച്ചി
തുമമപുത്രനായ്ശ്വെതകെതുസല്പുമാൻ‌തപൊവിദ്യാശീലാദിഗുണത്താ
ടും അന്നെരമുദ്ദാലകനൊടുചൊല്ലിനാന്ദ്വിജനെന്നെയുമൃണവിനിൎമ്മു
ക്തനാക്കെണംഭവാൻ മുന്നംഞാൻവിവാഹവുംചെയ്തുകൊണ്ടീലാപു
നരിന്നിപ്പൊൾജരാനരയുംപൂണ്ടുവൃദ്ധനായെൻ കന്യാദാനവുമാരും
ചെയ്കയില്ലിനിക്കിനി ധന്യനാകിയഭവാൻ‌കരുണാശാലിയെല്ലൊ
പിത്ര്യമാമൃണത്തിംകൽനിന്നുംവെർപെടുത്തിനിക്കുത്തമലൊകപ്രാപ്തി
യുണ്ടാക്കീടുകവെണം ഞാൻ തവപത്നിതന്നെവഹിച്ചിടുന്നെനെന്നാ
ൽശാന്തനാകിയ ഭവാൻക്ഷമിച്ചീടുകവെണംഇത്യു,ക്ത്വാകൃഷ്ണാജിനാം
ബരയാമവൾതന്നെ സത്വരന്തദാത്രസ്തഗാത്രനാം ദ്വിജൊത്തമൻ
മത്തനായ്ഭ ൎത്തൃപുത്രസമക്ഷമൃഷിപത്നീ ഹസ്തവുംപിടിപെട്ടാ നനു
വാദംകൂടാതെ ക്രുദ്ധനായ്ശ്വെതകെതുമാതാവൂതന്റെ മറ്റെഹസ്ത
വും‌പിടിച്ചുടനീവണ്ണമുരചെയ്താൻ വൃദ്ധനാന്ദ്വിജാധമ കിമിദം‌മ
നൊഭവമത്തനായ്ചമഞ്ഞനിൻ ബുദ്ധിരാക്ഷസിയെത്രൊമാതാവുമ
മപതിവ്രതയെന്നറിയെണം താതനുംക്ഷമാവരൻബ്രഹ്മവിത്തമ
നെല്ലൊ ശാപാനുഗ്രഹശക്തൻതൂഷ്ണീംഭാവത്തെപൂണ്ടു താപസകുല

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/124&oldid=185414" എന്ന താളിൽനിന്ന് ശേഖരിച്ചത്