താൾ:CiXIV280.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪ സംഭവം

നൊജ്ഞമായ്ചിത്രമായിരിപ്പൊരു കസ്തൂരിഗന്ധത്തിന്റെകാരണമ
ന്വെഷിച്ചുനടക്കുന്നെരത്തിങ്കലടുത്തുകണ്ടാനൊരു മടുത്തുകിനമൊഴി
മാർകുലരത്നംതന്നെദെഹത്തിൻഗുണംകണ്ടും‌ലാവണ്യപൂരം‌കണ്ടുംമൊ
ഹിച്ചുനരപതികന്യകയൊടുചൊന്നാൻ ഒരുയൊജനവഴിപരന്നീടു
ന്നുനിന്റെതിരുമൈപരിമളം കസ്തൂരിഗന്ധംപൊലെ നെരെനീപറ
യെണമാരെന്നുകെട്ടനെരം ചാരുതകലൎന്നൊരുനാരിയുമുരചെയ്തു ഇ
ത്തൊണികടത്തുന്നകൈവൎത്തവീരന്തന്റെ പുത്രിഞാൻതൊണികട
ത്തീടുവാനവഞ്ചൊല്ലാൽ എപ്പൊഴുമിരിപ്പിനിക്കിപ്പുഴംകരെയെന്നു
ചെപ്പെലും‌മുലയാളുമപ്പൊഴയുരചെയ്താൾ മന്നവനതുകെട്ടുദാശ
നെചെന്നുകണ്ടുകന്യകതന്നെമമനൽകെണമെന്നുചൊന്നാൻ എന്നു
ടെമകൾപെറ്റുണ്ടാകുന്നതനയനെ മന്നവനാക്കിവാഴിച്ചീടാമെ
ന്നൊരുസത്യം‌എന്നൊടുചെയ്കിൽ‌നൽകാമിന്നെകന്യകതന്നെ എന്നു
ടെ ഗംഗാദത്തനിങ്ങിനെഇരിക്കുന്നാളന്യനുരാജ്യമെല്ലാ മെങ്ങിനെ
കൊടുപ്പൂ ഞാൻ എന്നുള്ളചിന്തയൊടെമന്നവൻ‌പുരിപുക്കു‌അന്നുതൊ
ട്ടരചനുമാരമാൽമുഴുക്കയാൽ അന്നവുന്നറുമ്പാലുമൊന്നുമെവെണ്ടീതി
ല്ലഗംഗയിൽ മുഴുകിയമംഗലചിത്തംചെന്നുസംഗിച്ചുമുഴുകിതു ധീവര
നാരിതന്നിൽരൊഗമെത്രയും‌പാരം‌ഭൂമീന്ദ്രനെന്നുനാനാ നാഗരീജന
ങ്ങളുംപറഞ്ഞു തുടങ്ങിനാർ‌അന്നതുകണ്ടുഗംഗാദത്തനായുള്ളപുത്രൻ മ
ന്നവൻ‌തന്നെതൊഴുതീവണ്ണമുണൎത്തിച്ചാൻ അച്ശനെന്തൊരുതാപമു
ള്ളിലെന്നറിയെണം‌നിശ്ചയംപണ്ടെപൊലെയല്ലകാണുന്നതിപ്പൊ
ൾഅന്നെരമരചനുമകനൊടുരചെയ്തു എന്നുടെതാപത്തിന്റെകാര
ണഞ്ചൊല്ലാമെംകിൽ ഉണ്ണിനീയൊരുമകൻതന്നെയിന്നിനക്കുള്ളുനി
ന്നുടെവഴിയെമറ്റൊന്നിനെകാണായ്കയാൽ എന്നുള്ളിൽ‌പരിതാപ
മെറുന്നുനാളിൽനാളിൽമുന്നമെശാസ്ത്രങ്ങളിൽകെട്ടുഞാനിരിക്കുന്നൂ എ
കപുത്രത്വമപുത്രത്വമൊടൊക്കുമെല്ലൊ ഭാഗധെയവുമറിയാവതല്ലൊ
രുവൎക്കും – എന്നുള്ളപിതാവിന്റെവാക്കുകൾകെട്ടശെഷം തന്നുള്ളിൽ
നിരൂപിച്ചുകല്പിച്ചുഗംഗാദത്തൻ താതന്റെസൂതനൊടുചൊദിച്ചുധരി
ച്ചിതുതാതനുണ്ടായവിഷമങ്ങളുംവിശെഷവുംസന്യാസംചെയ്തുദാശ
ൻ തന്നെയുംബൊധിപ്പിച്ച കന്ന്യകതന്നെകൊണ്ടുവന്നുതാതനുനൽ
കിപുഷ്പങ്ങൾവരിഷിച്ചാരപ്പൊഴുതമരരുമത്ഭുതം‌കണ്ടുഭീഷ്മരെന്നൊരു
പെരുമിട്ടാർബ്രഹ്മജ്ഞനായഭീഷ്മരതുകാരണം‌നിത്യം ബ്രഹ്മചാരിക
ളിൽ വെച്ചുത്തമനായാനെല്ലൊശന്തനുസത്യവതീതന്നൊടുകൂടച്ചെന്നു
സന്താപമകന്നുള്ളിൽസന്തൊഷത്തൊടെവാണാൻസന്തതം രാജ്യം
പരിപാലനഞ്ചെയ്തുതാതനന്തരാനന്ദംവളൎത്തീടിനാൻഗംഗാദത്തൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/110&oldid=185400" എന്ന താളിൽനിന്ന് ശേഖരിച്ചത്