താൾ:CiXIV280.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൦൫

കണ്ടകകുലാന്തകനായശന്തനുവീരൻ കണ്ടകാവുകൾതൊറുംഹൎമ്മ്യ
ഗെഹങ്ങൾതൊറും കണ്ടിവാർകുഴലിയാംകാളിതന്നൊടുംചെൎന്നു ത
ണ്ടലർബാണൊത്സവംകൊണ്ടാനന്ദിക്കുംകാലം ഉണ്ടായിചിത്രാംഗ
ദനാകിയതനയനും രണ്ടാമതുണ്ടായ്ക്‌വന്നുവിചിത്രവീൎയ്യന്താനും ഉണ്ടാ
യിസന്തൊഷവുംഭൂപാലാദികൾക്കെല്ലാ മിണ്ടലുംതീൎന്നുസൌഖ്യം
പ്രാപിച്ചാരവരെല്ലാം ബാലന്മാർവളരുന്നകാലംവന്നീടും മുൻപെ
കാലധൎമ്മത്തെപ്രാപിച്ചീടിനാവരചനും കയ്യൂക്കുപെരുകിയഭീഷ്മരു
മതുകാലം ചെയ്യിച്ചുശെഷക്രിയാബാലകന്മാരെകൊണ്ടെ പയ്യവ
നൊടുനെരാം‌മാമുനിമാരെക്കൊണ്ടു ചെയ്യിച്ചാവൎകളിലഗ്രജന്നഭി
ഷെകം നല്ലനാം ഭീഷ്മരമരാസുരയുദ്ധത്തിനായി സ്വൎല്ലൊകത്തിങ്ക
ൽ‌വാഴുന്നാളവസരംകണ്ടു ചൊല്ലെഴുംചിത്രാംഗദനായഗന്ധൎവ്വൻ വ
ന്നു ചൊല്ലിനാൻ ചിത്രാംഗദനാകിയനൃപനൊടു പെരുനീമാറിയിട്ടു
കൊള്ളെണമല്ലയായ്കിൽ പൊരിനുപുറപ്പെടുകെതുമെമടിയാതെ അ
പ്പൊഴെപുറപ്പെട്ടുകെൽപ്പൊടുയുദ്ധംചെയ്താ നത്ഭുതംവരുമാറുമവ്വാ
ണ്ടെക്കൊരുപൊലെ ഹിരണ്യതീരസ്ഥന്മാരായവീരന്മാരുടെ ശരങ്ങ
ൾകൊണ്ടുതന്നെമറഞ്ഞുദിക്കുകളും പരന്നഹിരണ്വതിയാകിയദിതീ
രെ നിരന്നകുരുക്ഷെത്രത്തിങ്കൽനിന്നുണ്ടായൊരു യുദ്ധവൈചിത്ര്യം
കണ്ടുനിന്നൊരുജനമെല്ലാം ചിത്രമെത്രയുംയുദ്ധമെന്നുകൊണ്ടാടീനാ
ർ വീൎയ്യസ്വൎഗ്ഗത്തെപ്രാപിച്ചീടിനാൻ‌നരപതി വീയ്യത്തിൽ‌സ്വഗ്ഗം
പ്രാപിച്ചീടിനാൻഗന്ധൎവ്വനുംഅക്കാലമസുരരെജ്ജയിച്ചു സുരന്മാൎക്കു
ദുഃഖവുംതീൎത്തുരാജ്യംപുക്കിതുഗംഗാദത്തൻ ബാലനായീടുന്നൊരുവി
ചിത്രവീൎയ്യൻതന്നെ കാലംവൈകാതെവാഴിച്ചീടിനാൻഭീഷ്മർ പി
ന്നെ വിചിത്രവീൎയ്യാഗ്രജൻമരിച്ചൊനന്തരം വിചിത്രവീൎയ്യൻ ദി
ക്കു ജയിച്ചു വാഴുംകാലം ബാലികയാകുമംബതാനുമംബികയുമം ബാ
ലികതാനുമെന്നുമൂന്നുപുത്രികളുണ്ടു കാശിരാജാവിന്നവർകാന്തിയെ
കാണുന്നാകീ ലാശയാമെല്ലാവൎക്കമെന്നുകെട്ടിരിക്കുന്നാൾ കല്ല്യാണ
മുണ്ടെന്നൊരുവാൎത്തകെട്ടന്നുഭീഷ്മരുല്ലാസത്തൊടുതെരിലെറിനാൻ
വില്ലുമായി കൂടലർകുലകാല നാകിയഗംഗാദത്തൻ കൂടിയനൃപന്മാരെ
യൊക്കവെജയിച്ചിട്ടു മുഗ്ദ്ധമാരൊടുംകൂടിഹസ്തിനപുരിപുക്കാൻ ക്രു
ദ്ധനായന്നത്തൊരു സാല്വനുംനാണംകെട്ടാൻവത്സനെക്കൊണ്ടുവെ
ൾപ്പിപ്പാനാശുതുനിഞ്ഞപ്പൊൾ മത്സരമുള്ളിലുള്ളൊരംബയുമരചെ
യ്താൾ സാല്വനുകൊടുപ്പാനായെന്നെക്കല്പിച്ചുതാതൻ സാല നുമെ
ന്നെത്തന്നെകരുതിയിരിക്കുന്നു മറ്റൊരുവനെയിനികയ്ക്കൊണ്ടാലി
നിക്കുള്ളിൽ കുറ്റമുണ്ടെന്നുചൊന്നൊരവളെയയച്ചുടൻ അംബക

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/111&oldid=185401" എന്ന താളിൽനിന്ന് ശേഖരിച്ചത്