താൾ:CiXIV280.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൦൩

പ്പൊൾ ആശ്രമത്തിങ്കൽ വീണ്ടുംവന്നുടൻവസുക്കളു മാശ്രയമില്ലമ
റ്റൈന്നെണ്മരും കാക്കൽ‌വീണാർ ഒരൊവത്സരംകൊണ്ടുശാപമിതെ
ഴുപെൎക്കുംതീരുകനിങ്ങൾക്കിനിദ്യൊവിനുമനുഷ്യനായി വാസമുണ്ടെ
ല്ലൊചിരകാല മിതറികെന്നും‌വാസനനാരിമാരിലുണ്ടാകയില്ലതാനും
കളത്രവാക്യമനുസരിക്കും ജനത്തിനു കളത്രമുണ്ടാകാതെഇരിക്കതന്നെ
നല്ല വസിഷ്ഠശാപമനുഭവിപ്പാനെന്നെവന്നു വസുക്കൾസെവി
ച്ചതു കാരണം‌ഞാനുമിഹവസിച്ചുസാൎദ്ധന്ത്വയാനന്ദനനിവൻ‌വി
ഭാവസുജ്യൊതിഷ്മാൻ ബ്രഹ്മചാരിണാമഗ്രെസരൻ ബാലകന്മാ
രെക്കൊൽവാൻ‌കാരണമിതു ഭൂമിപാലകചിരകാലം കുശലംഭവിക്ക
തെഎങ്കിൽഞാൻകൊണ്ടുപൊയിവിദ്യയും‌പ ഠിപ്പിച്ചുസംകടംതീൎത്തുവ
ളൎത്താശൂനൽകുവനെന്നാൾ ഉമ്പരിൽമുമ്പുതെടുംവസുക്കൾശാപം തീ
ൎപ്പാൻഅൻപൊടുവന്നതിന്റെപരമാൎത്ഥവും ചൊല്ലിമറഞ്ഞുഗംഗാദെ
വിനരവിരനുമുള്ളിൽനിറഞ്ഞുപരിതാപംവിരഹവ്യാധികൊണ്ടെ പ
റഞ്ഞവണ്ണംതന്നെഗംഗയുംകുമാരനെ പറഞ്ഞുകൂടാതൊളം‌വിദ്യയും പ
ഠിപ്പിച്ചുനിറഞ്ഞങ്ങൊഴുകീടും ജാഹ്നവീതീരത്തിങ്കൽചൊരിഞ്ഞു കണ്ണീ
രൊടുംകൊണ്ടുവന്നാക്കീടിനാൾ പിരിഞ്ഞുകളഞ്ഞെന്നെപൊകരുതെ
ന്നപൊലെതെരിഞ്ഞുതൂണിതന്നിൽനിന്നുടനെടുത്തൊരൊ ശരങ്ങൾ
കൊണ്ടുപുഴനടുവെചിറകെട്ടിനിറഞ്ഞയൌവ്വനവും കലൎന്നുനില്ക്കുന്നെ
രംതിരഞ്ഞുമൃഗങ്ങൾതൻവഴിയെശന്തനുവും വരുന്നനെരംഭാഗീരഥി
യെകാണായ്‌വന്നു കുറഞ്ഞജലത്തൊടും‌മന്ദസ്യതയൊടുംതിരഞ്ഞാന
തിൻ മൂലമന്നെരംകണ്ടുനൃപൻ പുരങ്ങളെരിച്ചവൻ നിന്നരുളുന്നപൊ
ലെപിറന്നനെരംകണ്ടനന്ദനന്തന്നെയന്നുശരങ്ങളൊടുവില്ലും പൂൎണ്ണ
യൌവ്വനവും കണ്ടറിഞ്ഞതില്ലയെല്ലൊശന്തനുനന്ദനനെ മറഞ്ഞുകള
ഞ്ഞിതുതാതനെമൊഹിപ്പിപ്പാൻ കുറഞ്ഞൊന്നുള്ളിൽ ശങ്കശന്തനുവി
ന്നുമുണ്ടായ്‌വിരഞ്ഞുവെളിച്ചത്തുകാട്ടെണംഗംഗെദെവീചിരംഞാനപെ
ക്ഷിക്കുംപുത്രനെഭക്തപ്രിയെനിറഞ്ഞ രൂപത്തൊടും പ്രത്യക്ഷീകരിച്ചുട
ൻ പറഞ്ഞുഗംഗാദെവീനിന്നുടെപുത്രനീവൻകുറഞ്ഞൊന്നല്ലയെല്ലൊ
ഗുണങ്ങളിവനുള്ളൂപിരിഞ്ഞീടാതെനിത്യമരികെവെച്ചുകൊൾക മ
റഞ്ഞുപൊകുംതവശത്രുക്കളെല്ലാമെന്നു പറഞ്ഞുഗംഗാദെവി മറഞ്ഞുനൃ
പെന്ദ്രനുംകുറഞ്ഞുപരിതാപംതന്നുടെതനയനു പറഞ്ഞുകൂടാതൊളം ഗു
ണങ്ങൾകാണ്കയാലെ ചൊല്ലെഴുംഗംഗാദത്തനാകിയസുതനൊടു മ
ല്ലലുമകന്നുടനരചനിരിക്കുന്നാൾഅമിതപരാക്രമമുടയപടയൊടും യ
മുനതീരത്തിങ്കൽ‌വനത്തിൽനായാട്ടിനായി മത്തവാരണഹയപത്തി
കളൊടുംചെൎന്നുചിത്തകൌതുകത്തൊടും‌വിളയാടുന്നനെരം എത്രയുംമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/109&oldid=185398" എന്ന താളിൽനിന്ന് ശേഖരിച്ചത്