താൾ:CiXIV28.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൎന്നല്യനെന്ന രൊമനായകനെ സഭയിൽ ചെൎത്തിട്ടും പിന്നെയും യഹൂ
ദരിലുള്ള പ്രവൃത്തിയെ കെവലം നൊക്കി നടത്തി കൊണ്ടിരുന്നു-പുറ
ജാതികളിൽ തിരുനാമത്തെ വഹിക്കെണ്ടതിന്നു കൎത്താവ് അതിശയ
മായിട്ട ഒരു പാത്രം ഒരുക്കി- വലവീശിട്ടല്ല ഒരമ്പു പ്രയൊഗിച്ചു പൌ
ലെസ്വധീനമാക്കി ഉഗ്രശത്രുവായവനെ മിത്രങ്ങളിൽ മുമ്പനാക്കി മാറ്റി
പൌൽ വിശ്വസിച്ച ഉടനെ യഹൂദ പള്ളികളിൽ ക്രിസ്തുവെ അറിയിപ്പ ൩൬
ാൻ തുടങ്ങി വിരൊധം വന്നപ്പൊൾ അറബിയിൽ വാങ്ങിപാൎത്തു പിന്നെ യരു
ശലെമിലെ സഭക്കാരെ കാണ്മാൻ പൊയി- (ഗല.൧.) (൩൯)

അവിടെ ലവീയനായ ബൎന്നബാ അവന്നു ചങ്ങാതിയായി പൌൽ ദെ
വാലയത്തിൽ വെച്ചു പ്രാൎത്ഥിക്കുമ്പൊൾ യഹൂദരെ അല്ല ദൂരത്തുള്ളവ
രെ വിശ്വാസത്തിൽ വരുത്തുവാൻ നിന്നെ അയക്കും എന്ന ഒരു ദൎശ
നത്താലെ കെട്ടാറെ (അപ.൨൨, ൧൭) ജന്മനഗരമായ തൎസിലെക്ക
പൊയി ഉപദെശിപ്പൂതും ചെയ്തു-

അക്കാലത്തിൽ സുറിയനാട്ടിൽ അന്ത്യൊക്യ പട്ടണം പ്രധാനം- അ
തിൽ യഹൂദർ മാത്രമല്ല പലയവനന്മാരും വിശ്വസിച്ചാറെ ബൎന്നബാ യ
രുശലെമിൽ നിന്നു വന്നു പൌലെ കൂട്ടിക്കൊണ്ടു ഇരുവരും അന്ത്യൊ
ക്യ സഭാകാൎയ്യം ഒരു ഭാഷയിലാക്കുകയും ചെയ്തു- സഭക്കാർ വൎദ്ധിക്കു
മ്പൊൾ ഇവർ യഹൂദരല്ല എന്നു പട്ടണക്കാർ കണ്ടു ക്രിസ്ത്യാനർ എന്ന
പെർ വിളിച്ചു- യഹൂദന്മാർ അവൎക്കു ഗാലീല്യർ നസ്രാണികൾ മുത
ലായ ദുൎന്നാമങ്ങളെ വിളിക്കും- അന്നുതൊട്ടു ഇസ്രയെലിലെ വിശ്വാ
സികൾക്ക യരുശലെമും പുറജാതികളിൽ നിന്നു ചെൎന്നവൎക്ക അ
ന്ത്യൊക്യ സഭയും മാതൃകാസ്ഥാനങ്ങളായ്വന്നു- ഉപദെശത്തിൽ ഇരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/9&oldid=187583" എന്ന താളിൽനിന്ന് ശേഖരിച്ചത്