താൾ:CiXIV28.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിത്യ ചെലവു മുമ്പെ പന്തിരുവരും പിന്നെ ൭ ശുശ്രൂഷക്കാരും നടത്തെ
ണ്ടിവന്നു- പ്രാൎത്ഥനെക്കു ദിവസെനവന്നു ചെരും ഒരുമിച്ചു ഭക്ഷിക്കു
മ്പൊൾ കൎത്തൃഭൊജനം കൂട കൊണ്ടാടും-ഒരുത്തനിൽ നടപ്പുദൊഷം
കണ്ടാൽ അവനൊടു ബുദ്ധിപറയും കെൾ്ക്കാതെ ഇരുന്നാൽ പുറത്താ
ക്കും. ചെരുവാൻ ഭാവിക്കുന്നവനൊടു യെശു എന്നവൻ പഴയനിയ
മത്തിൽ പറഞ്ഞ അഭിഷിക്തൻ തന്നെയൊ എന്നു ചൊദിക്കും അ
നുസരിച്ചാൽ സ്നാനം കഴിപ്പിക്കും- കഴുമെൽ തൂങ്ങിയവൻ കൎത്താവെ
ന്നും രാജാവെന്നു അംഗീകരിക്കുന്നത് പ്രാകൃത യഹൂദന്മാരാൽ വ
രാത്ത കാൎയ്യമാക കൊണ്ടു ജനങ്ങൾ വെറുതെ കൂടെണ്ടതിന്നു അ
പ്പൊൾ സംഗതി ഇല്ലാഞ്ഞു-

സഭ എകദെശം വെരൂന്നിക്കൊണ്ട ഉടനെ പെരുങ്കാറ്റടിപ്പാൻ
തുടങ്ങി- സ്തെഫാൻ- എന്നശുശ്രൂഷക്കാരൻ തൎക്കത്തിൽ ജയിച്ച
തിനാൽ ക്രിസ്തുവെ കൊന്നവൈരം പിന്നെയും ശിഷ്യരെ കൊള്ളെ
ജ്വെലിച്ചു ക്രിസ്തനാമത്തിന്നു രക്തസാക്ഷികൾ ഉണ്ടാകയും ചെയ്തു-
ഹിംസനിമിത്തം ചിതറിപ്പൊയവർ ദൈവവചനം ആകുന്നവിത്തി
നെ യഹൂദ ഗാലീല ശമൎയ്യ മുതലായ നാടുകളിൽ വിതെച്ചു-അക്കാ
ലത്തിൽ ഹബശി മന്ത്രിയും വിശ്വസിച്ചു കിട്ടിയ നിക്ഷെപം അപ്രി
കഖണ്ഡത്തെക്ക കൊണ്ടുപൊയി മറെച്ചു വെച്ചു എന്നു തൊന്നുന്ന
തും ഇല്ല-

പ്രെരിതന്മാർ യഹൂദരെ സ്വരാജാവിന്നു വിധെയന്മാരാക്കിവെ
പ്പാൻ ശ്രമിക്കും സമയം പുറജാതികൾക്കും ഇസ്രയെലിന്നും നടുവിലു
ള്ള വെലിയെ കൊപം ദെവകല്പനയാലെ അതിക്രമിച്ചു- കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/8&oldid=187581" എന്ന താളിൽനിന്ന് ശേഖരിച്ചത്