താൾ:CiXIV28.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭകൾക്കും കൂട ക്കൂടെ ഭെദങ്ങൾ കണ്ടാലും അന്ത്യൊക്യർ ഒരു പ്ര
വാചകൻ വരുവാനുള്ള കൊടിയ ക്ഷാമം അറിയിക്കുന്നതു കെട്ടാ
റെധൎമ്മം ശെഖരിച്ചു യരുശലെമിലയച്ചു- ആ സംഗതിക്കു പൌലും
ബൎന്നബാവും അവിടെ എത്തും കാലം സങ്കടം ഉണ്ടായപ്രകാരം കെ
ട്ടു- കലിഗുല(൩൭) ക്ലൌദ്യൻ (൪൧) ഇങ്ങിനെ ൨ കൈസൎമ്മാർ ത
ങ്ങളെ രസിപ്പിച്ചു പൊന്ന ചങ്ങാതിയായ ഹെരൊദാവിന്നു ക്രമത്താ
ലെ ഗലീല ശമൎയ്യ മുതലായ നാടുകളെ കൊടുത്തശെഷം മൂത്തഛ്ശ
നായ മഹാ ഹെരൊദാവിൻ അവകാശം എല്ലാം അവങ്കൽ എല്പി
ച്ചു- രുമ മിത്രമാകയാൽ ജനരഞ്ജനവരുത്തുവാൻ വിഷമമാ
യി തൊന്നിയപ്പൊൾ ക്രിസ്ത്യാനരെ ഹൊംസിക്കുന്നതു നല്ല ഉപായം
എന്നു വിചാരിച്ചു യൊഹനാന്റെ സഹൊദരനായ യാക്കൊ
(൪൪)ബെ കൊന്നു കെഫാവെയും തടവിലാക്കി (പെസഹ.൪൪) എങ്കി
ലും കൎത്താവ് സഭാ പ്രാൎത്ഥന കെട്ടു ശിഷ്യനെ അത്ഭുതമായി വിടു
വിച്ചു രാജാവിന്നു കഠൊര മരണം വരുത്തുകയും ചെയ്തു- രാജാ
വ് കഴിഞ്ഞാറെ കൈസർ യഹൂദരെ പിന്നെയും നാടുവാഴികളെ
നിയൊഗിച്ചു ഭരിച്ചുപൊന്നു ആ ഹിംസ തീരുകയും ചെയ്തു-

ബൎന്നബാ ബന്ധുവായ മാൎക്കനെ കൂട്ടിക്കൊണ്ടു വന്നാറെ അന്ത്യൊക്യ
സഭക്കാർ മറ്റുള്ള പുറജാതികളുടെ ദാഹം വിചാരിച്ചു പ്രാൎത്ഥിച്ചു
ബൎന്നബാ പൌൽ എന്ന ഇരുവരെയും സുവിശെഷ സെവെക്കു
(൪൫) നിയൊഗിച്ചയച്ചു- അവർ ബൎന്നബാവിന്റെ നാടാകുന്ന കുപ്രദ്വീ
പിൽ കടന്നു മുമ്പെ യഹൂദ പള്ളികളിൽ യെശുവെ പ്രസംഗിച്ചു പി
ന്നെ നാടുവാഴിയെയും മറ്റും വിശ്വസിപ്പിച്ചു- വൎദ്ധിച്ച ധൈൎയ്യത്തൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/10&oldid=187585" എന്ന താളിൽനിന്ന് ശേഖരിച്ചത്