താൾ:CiXIV28.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ടും കൂട കപ്പലൊടി പംഫുല്യ മുതലായ നാടുകളിലും കടന്നു യഹൂദരു
ടെ അസൂയ നിമിത്തം വിശെഷാൽ പുറജാതിഅകളെ നെടുവാൻ ശ്രമി
ച്ചു- യഹൂദരുടെ ഉപദ്രവം ഇല്ലാത്ത ലുസ്ത്ര പട്ടണത്തിൽ ചിലർ അ
വർ ദെവതാരങ്ങൾ എന്നു നിരൂപിച്ചു പിന്നെ യഹൂദർ വന്നു കല
ഹിപ്പിച്ചപ്പൊൾ കൊല്ലുവാൻ നൊക്കി കല്ലെറിഞ്ഞു പുറത്താക്കി-
എങ്കിലും തിമൊത്ഥ്യൻ എന്ന ബാലൻ മുതലായവർ അക്കാലം വി
ശ്വസിച്ചു- ഇങ്ങിനെ ദൈവവചനത്തിന്റെ ഫലങ്ങൾ രണ്ടു വിധം അ
നുഭവിച്ചശെഷം പ്രെരിതന്മാർ പുതുസഭകളിൽ ഉറപ്പു വരുത്തി
അദ്ധ്യക്ഷവെയെക്കു മൂപ്പന്മാരെ നിശ്ചയിച്ചു മടങ്ങിപ്പൊയി ഒന്നാ
മത്തെ യാത്രയുടെ വിവരം അന്ത്യൊക്യയിൽ അറിയിക്കയും
ചെയ്തു-

പിന്നെ സഭകൾ്ക്ക ചെലാ തുടങ്ങിയുള്ള യഹൂദധൎമ്മങ്ങളെ ചൊല്ലി ഇട
ച്ചൽ ഉണ്ടായാറെ പൌൽ ബദ്ധപ്പെട്ടു യവനന്മാരിൽ നിന്നു വിശ്വ(൫൦)
സിച്ച തീതനെ കൂട്ടിക്കൊണ്ടു യരുശലെമിൽ പൊയി യാക്കൊബ
കെഫാ മുതലായ പ്രെരിതന്മാരെ കണ്ടു തന്റെ ഘൊഷണ വിവ
രവും ഫലവും അറിയിച്ചു- അവർ ദൈവകരുണയെ കണ്ടു സന്തൊ
ഷിച്ചു എങ്കിലും പറിശപക്ഷം ആശ്രയിച്ചവർ പലരും ചെലാ കൎമ്മം
തന്നെ എപ്പെൎപ്പെട്ടവൎക്കും ഈ തീ തന്നും ആവശ്യം എന്നു തൎക്കിച്ച
പ്പൊൾ പൌൽ ഒട്ടും ഇടം കൊടുക്കാതെ ഉറച്ചുനിന്നു- അതു കൊണ്ടു
എല്ലാവരും സംഘമായി കൂടി നിരൂപിക്കെണം എന്നു തൊന്നി രണ്ടു
പക്ഷക്കാരും വെണ്ടുവൊളം വാദിച്ചതിന്റെ ശെഷം ജാതികളി
ൽ നിന്നു വിശ്വസിച്ചവൎക്ക മൊശധൎമ്മം ആവശ്യമല്ല യഹൂദൎക്കു ഇട

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/11&oldid=187587" എന്ന താളിൽനിന്ന് ശേഖരിച്ചത്