താൾ:CiXIV28.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൎച്ച വരാതെ ഇരിക്കെണ്ടതിന്നത്രെ രക്തഭൊജനവും മറ്റും ചില ആ
ചാരങ്ങളെ മൊശെ കല്പന പ്രകാരം വൎജ്ജിക്കെണം എന്നു പരിശുദ്ധാ
ത്മാവിന്റെ വിധി ഉണ്ടായി- അതു കൊണ്ടു സാധുക്കളിൽ ഗൎഭിച്ചു വന്ന ഇ
ടച്ചൽ മാറി കള്ളശിഷ്യന്മാർ മാത്രം പിറ്റെ കാലങ്ങളിലും പൌലിന്റെ
പ്രവൃത്തിക്കു വിഘ്നം വരുത്തുവാനും ആത്മാവിൽ സ്വാതന്ത്ര്യം ലഭിച്ച
വരെ അക്ഷരസെവെക്കുൾപ്പെടുത്തുവാനും ഒരൊ ഉപായം പ്രയൊ
ഗിച്ചു പൊന്നു-

പിന്നെ പൌലും ബൎന്നബാവും അന്ത്യൊക്യയിൽ നിന്നു യാത്രാവാ
ൻ വിചാരിച്ചാറെ ഇവൻ മാൎക്കനെ കൂട്ടിക്കൊണ്ടു കുപ്രദ്വീപിൽ
പൊയി പൌൽ സീലാവെ (സില്വാനെ)ചെൎത്തു കൊണ്ടു വടക്കൊ
ട്ടു തിരിഞ്ഞു ലുസ്ത്രയിൽ വെച്ചു യുനീക്ക എന്ന യഹൂദസ്ത്രീയുടെ മക
നായ തിമൊത്ഥ്യനെ സഭയിൽ കണ്ടു- അവൻ അമ്മയും മുത്തച്ചി
യുമായി ചെറിയന്നെ വെദപുസ്തകങ്ങളെ ഗ്രഹിച്ചു കൊണ്ടു പ്രെരിത
ന്നു നിജപുത്രനായ്വന്നു- പ്രവാചകർ ഇവൻ സുവിശെഷകനായി
കൊള്ളാം എന്നു ദെവഹിതം പറഞ്ഞാറെ പൌൽ മൂപ്പന്മാരുമായി
അവന്മെൽ കൈകളെ വെച്ചു പ്രാൎത്ഥിച്ചു അവനും നല്ല സ്വീകാരം
പറഞ്ഞശെഷം (൧.തിമ. ൪, ൧൪. ൨ തിമ.൧,൬) ഒന്നിച്ചു പുറപ്പെട്ടു
ഭ്രുഗ്യ നാട്ടിൽ സുവിശെഷം അറിയിച്ചു- വിട്ടു പൊകുമ്പൊൾ എപ
ഭ്രാവെ അവിടെ ആക്കി ആയവൻ കൊലസ്സ ലവുദിക്യ ഹിയര പൊ
ലി ഇങ്ങിനെ ൩ പട്ടണങ്ങളിലും സഭകളെ ചെൎത്തു-പിന്നെ പൌൽ
ഗലാത്യയിൽ പുക്കു യഹൂദരൊടും ൩൦൦ വൎഷത്തിന്നു മുമ്പെ അവി
ടെ കുടിയെറിയ ഗാല്യഗൎമ്മന്യ ജാതികളൊടും അഭിഷിക്ത നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/12&oldid=187590" എന്ന താളിൽനിന്ന് ശേഖരിച്ചത്