താൾ:CiXIV28.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യുള്ള നീതിയെ അറിയിച്ചു. അവരും അവന്റെ സ്നെഹജ്വലനവും ദെ
ഹപീഡയും (ഗല.൪, ൧൩. ൧൫- ൨കൊർ.൧൨, ൭) കണ്ടു വിസ്മയിച്ചു ദെവ
ദൂതനെ പൊലെ കൈക്കൊണ്ടു- എന്നാറെ പ്രെരിതന്റെ കാൽ ഉറെ
ച്ചില്ല പടിഞ്ഞാറൊട്ടു പൊയി ത്രൊവാസിൽ കടപ്പുറത്തെത്തിയപ്പൊൾ
സ്വപ്നത്തിൽ ഒരാളെ കണ്ടു യുരൊപയിൽ കടന്നു വന്നു തുണെക്കെണം
എന്ന വിളികെട്ടു അന്ത്യൊക്യയിൽ പരിചയം ഉണ്ടായ ലൂക്കാ (ലൂ.ക്യ.ൻ.
അപ. ൧൩.൧)എന്ന വൈദ്യനെയും കൂട്ടിക്കൊണ്ടു മക്കെദൊന്യ.
യിലെക്ക കടന്നു- പണ്ടു പാൎസിരാജ്യം നശിപ്പിച്ചു മിസ്രമുതൽ വഞ്ചന ദ
പൎയ്യന്തമുള്ള രാജ്യങ്ങളെ വശത്താക്കി യവനഭാഷാധൎമ്മദികളെ എ
ങ്ങും പരത്തിയ അലക്ഷന്തർ (സിക്കന്തർ) മഹാരാജാവ് ആ നാട്ടിൽ
നിന്നുത്ഭവിച്ചവൻ തന്നെ- ഫിലിപ്പി നഗരത്തിൽ യഹൂദന്മാർ കുറഞ്ഞു
കണ്ടു പള്ളിയില്ലായ്കയാൽ ശനിയാഴ്ച പുഴവക്കത്തു പ്രാൎത്ഥനെക്ക കൂട്ടും.
അവിടെ പൌൽ സംഭാഷണം തുടങ്ങിയപ്പൊൾ ലുദിയ മുതലായവർ
വിശ്വസിച്ചു ചില അജ്ഞാനികളുടെ ദ്വെഷത്താൽ പൌലും സീലാവും തട
വിലായാറെ ഭൂകമ്പത്താൽ തടവുകാരനും കൎത്താവിൽ ആശ്രയിപ്പാ
ൻ സംഗതി വന്നു- അവിടെ നിന്നു ഇരുവരും മാനത്തൊടെ വിട്ടു പൊയാ
റെ സഭ സല്ക്രിയകൾ്ക്കു ശുഷ്കാന്തി എറി വിശ്വാസത്തിൽ നിലനിന്നു ലൂക്കാ
വും തിമൊത്ഥ്യനും അവിടെ പാൎക്കയും ചെയ്തു- തെസ്സലനീക്കയിൽ
എത്തിയപ്പൊൾ കച്ചവടം നിമിത്തം കുടിയെറിയ അനെക യഹൂദന്മാ
രെ പള്ളിയിൽ കണ്ടു യെശു അഭിഷിക്തൻ എന്നറിയിച്ചു യവനന്മാരൊ
ടും സുവിശെഷം ഘൊഷിച്ചു രാത്രിയിൽ ഉപജീവനത്തിന്നായി കൂടാരപ്പ
ണി എടുത്തു (൧.തെസ്സ.൨, ൯) ഫിലിപ്പിയർ മടിയാതെ അയച്ചപണവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/13&oldid=187591" എന്ന താളിൽനിന്ന് ശേഖരിച്ചത്