താൾ:CiXIV28.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

വാങ്ങി (ഫില.൪, ൧൬) പ്രയത്നം കഴിച്ചു ഒരു സഭയെ സ്ഥാപിച്ചു ക്രിസ്ത
ന്റെ പ്രത്യക്ഷതെക്കു കാത്തിരുന്നു തല്കാല കഷ്ടങ്ങളെ ക്ഷമയൊ
ടെ പൊറുപ്പാൻ വളരെ ഉത്സാഹിപ്പിച്ചു യഹൂദന്മാരുടെ കലഹം നിമിത്തം
തിമൊത്ഥ്യനെ മാത്രം പാൎപ്പിച്ചു- താൻ പുറപ്പെട്ടു പൊയി ബരൊയയി
ലും വെദപരായണന്മാരെ സഭയാക്കി ചെൎത്തു യാത്രയായി അഥെനയിൽ
ചെല്ലുകയും ചെയ്തു- യവനജ്ഞാന വിദ്യകൾ്ക്കും ഉല്പത്തിസ്ഥാനമാകുന്ന
ആ നഗരത്തിൽ ദൈവകളുടെ ചിത്രബിംബങ്ങൾ നിറഞ്ഞപ്രകാരം ക
ണ്ടപ്പൊൾ ദൈവത്തിന്റെ ഭൊഷത്വം ലൊകജ്ഞാനികളൊടുറിയി
പ്പാൻ ഒട്ടും മടുത്തില്ല- ആയവരിൽ സ്തൊയികർ വെദാന്തം പൊലെ
അദ്വൈതം ഉറപ്പിച്ച ഡംഭികൾ തന്നെ- എപികൂരർ ലൊകം യദൃ
ഛ്ശയാ ഉണ്ടായി ദെവകൾ ഇങ്ങൊട്ടു നൊക്കുന്നില്ല മീത്തൽ സുഖിച്ചു വാ
ഴുന്നതെ ഉള്ളു താന്തനിക്കു സുഖഭൊഗങ്ങളെ വൎദ്ധിപ്പിക്കുന്നതു മനുഷ്യ
ധൎമ്മം അത്രെ എന്നുള്ള മതം അവലംബിച്ചു നടന്നു- ഇരുവകക്കാരൊ
ടു പൌൽ അജ്ഞാതദെവെനയും മനുഷ്യജാതിക്കുള്ള എകൊത്ഭവ
ത്തെയും എകത്രാണനത്തെയും അറിയിച്ചു പരിഹാസക്കാരുടെ ഇടയി
ൽ ചെറിയ സഭെക്ക അടിസ്ഥാനം ഇട്ടു- അവിടെ നിന്നു തന്നെ തെ
സ്സലനീക്യൎക്കുണ്ടായ ഉപദ്രവങ്ങളെ കെട്ടു വിചാരപ്പെട്ടു തിമൊത്ഥ്യ
നെ പിന്നെയും മക്കദൊന്യയ്ക്കയച്ചു.(൧. തെസ്സ.൩,൧) താൻ കൊ
രിന്തിലെക്ക ചെന്നു- അത അകായ നാട്ടിന്റെ നഗരവും രണ്ടു കടലുക
ൾ്ക്ക നടുവിൽ കച്ചവടത്തിന്നു യുക്തസ്ഥാനവും ആകകൊണ്ടു പൌൽ അ
തിൽ ഒന്നര വൎഷം താമസിച്ചു- അവിടെ യഹൂദന്മാർ അത്ഭുതങ്ങളെയും യ
വനർ ജ്ഞാനത്തെയും ആഗ്രഹിച്ചു എല്ലാവരും ചൊൽ ക്കൊണ്ട കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/14&oldid=187593" എന്ന താളിൽനിന്ന് ശേഖരിച്ചത്