താൾ:CiXIV28.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

മ ക്ഷെത്രത്തിലെ ശൃംഗാര ഭൊഗങ്ങളിൽ രസിക്കുന്നതു കണ്ടു കുരിശി
ൽ തറെച്ചു മരിച്ചവനെ പ്രമാണമാക്കി ശക്തിയൊടെ അറിയിച്ചു- യഹൂ
ദനായ അക്വിലാ ഭാൎയ്യയായ പ്രിസ്കില്ലയൊടും കൂട അന്നുതൊട്ടു അ
വന്നു സഹായമായ്വന്നു (രൊമ, ൧൬,൩)- ജ്ഞാനികളും മാനികളു
മല്ല ഹീനന്മാർ പ്രത്യെകം പൌലെ കെട്ടനുസരിച്ചു (൧. കൊർ.൧)
സുവിശെഷത്താൽ ശുദ്ധിയും സ്വാതന്ത്യ്രവും അതിശയമുള്ള ആത്മവര
ങ്ങളുംപ്രാപിക്കയുംചെയ്തു—(൧.കൊർ.൧൨)— ആദ്യ ഫലമായ സ്തെ
ഫാനാസഭെക്ക മൂപ്പനായ്തീൎന്നു-‌(൧൬, ൧൪)-യഹൂദർ വിരൊധം ഭാ
വിച്ച നാൾ നാടുവാഴിയായ ഗല്ലിയൊന്റെ ശാന്തതയാൽ ആശാഭം
ഗം വരികയാൽ മറ്റുള്ള ആകായ പട്ടണങ്ങളിലും സുവിശെഷ ശ്രദ്ധ
വ്യാപിച്ചു (൧,൧)—തൊമൊത്ത്യം മക്കെദൊന്യയിൽ നിന്നും മടങ്ങി വ
ന്നപ്പൊൾ ഫിലിപ്പിയിൽ നിന്നു നല്ലവൎത്തമാനങ്ങളെയും സഹൊ
ദരർ അയച്ചകാഴ്ചയെയും കൊണ്ടുവന്നു—(൨കൊർ.൧൧,൯—ഫില.
൪,൧൫)—തെസ്സലനീക്യർ ക്രിസ്തുവിന്റെ വരവു കാത്തുകൊണ്ട ഐ
ഹിക ധൎമ്മത്തെ ബഹുമാനിയാതെ പൊക കൊണ്ടു ആദ്യലെഖനം എഴു
തി വെളിച്ചത്തിന്റെ മക്കളായി പകൽ എന്നുവെച്ചുണൎന്നു നടക്കെണ്ട
തിന്നു വളരെ സംബൊധിപ്പിച്ചു—പിന്നെ കള്ളശിഷ്യന്മാർ പ്രെരിത
ന്റെ കൈയെഴുത്തു പൊലെ എഴുതി ഒരു ലെഖനം ചമെച്ചു ക്രിസ്തുക്ഷണ
ത്തിൽ വരും എന്നും മറ്റും ആവശ്യപ്രകാരം പലതും ചെൎത്തപ്പൊൾ പൌ
ൽ രണ്ടാംലെഖനം എഴുതി കൎത്താവിൻ പ്രത്യക്ഷത വിവരം സ്പഷ്ട
മായി ഉപദെശിച്ചു(൨തെസ്സ.)—ക്രിസ്ത്യാനരുടെ ഇടയിൽ ഉദിച്ചു തുടങ്ങു
ന്ന എതിൎക്രിസ്തുഭാവം നിമിത്തം വളരെ ദുഃഖിക്കയും ചെയ്തു—ഇങ്ങിനെ

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/15&oldid=187595" എന്ന താളിൽനിന്ന് ശേഖരിച്ചത്