താൾ:CiXIV28.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

കൊരിന്തിൽ രാപ്പകൽ അദ്ധ്വാനിച്ചു വലിയ സംഘം ചെൎത്തതിന്റെ
ശെഷം യഹൂദ യവന വിശ്വാസികൾ്ക്കും തമ്മിൽ ഛിദ്രം വരാതെ ഇരിക്കെ
ണ്ടതിന്നു പിന്നെയും യരുശലെമിലെക്കു പൊയി-

അവൻ അക്വിലയെ കൂട്ടിക്കൊണ്ടു പൊയി എഫെസിൽ പാൎപ്പിച്ചു
൫൪ താൻ യരുശലെമിലെ സഭയെ കണ്ടു രണ്ടാം യാത്രയുടെ അനുഭവം
അറിയിച്ചു യഹൂദസമ്പ്രദായപ്രകാരം ദെവാലയത്തിൽ വെച്ചു പ്രയാണ
നെൎച്ച കഴിക്കയും ചെയ്തു. പിന്നെ അന്ത്യൊക്യ എന്ന മാതൃകാ സഭയി
ൽ കെഫാ ബൎന്നബാ മുതലായ ദെവഭടന്മാരൊടു കൂടി നിരൂപിച്ചു ഒരു
മനപ്പെട്ടിരിക്കുമ്പൊൾ യഹൂദ്യ ദുൎവ്വാശി പിടിച്ച ചിലർ വന്നു ചെലാ കൎമ്മ
മില്ലാത്തവരെ താഴ്ത്തി പറഞ്ഞു പന്തിഭൊജനവും വിലക്കി- ആകാലത്തി
ൽ കെഫാവും ബൎന്നബാവും ഭ്രമിച്ചു പൊയി ആ കള്ള ഞായത്തിൽ അട
ങ്ങുന്ന പ്രകാരം നടന്നു- പൌൽ മാത്രം ഇണങ്ങാതെ കെഫാവെ ശാസിച്ചു
ധൎമ്മകൎമ്മങ്ങളെ കൂടാതെ ക്രിസ്തു കരുണയാൽ ദൈവനീതി കിട്ടിയശെഷം ആ
വകകൎമ്മങ്ങളെ കൊണ്ടു എന്തൊരു ശുദ്ധി സംഭവിക്കും നാം ഇടിച്ച നടുച്ചു
വരിനെ പിന്നെയും കെട്ടെണമൊ- (ഗല.൨) എന്നു പറഞ്ഞാറെ കെഫാ
മുതലായ സത്യവാന്മാർ നാണിച്ചു അന്യൊന്യം നിരന്നും കള്ളശിഷ്യന്മാരൊ
അന്നു മുതൽ ഒരൊരൊ യവന സഭകളിൽ നൂണു കടന്നു പൌൽ ഒന്നാം ത
രം ആളല്ല സഭെക്കു തൂൺ എന്നു പറവാറില്ല ക്രിസ്ത്യാനൎക്കു യരുശലെമി
ലെ നടപ്പുപ്രമാണം മൊശ കല്പന ഒരൊന്നും ആചരിപ്പാൻ ദൈവകരുണ
ഏറിവരും എന്നും മറ്റും സുവിശെഷശുദ്ധിക്കു പ്രതികൂലവാക്കുകളെ തൂ
കി ഭെദിപ്പിപ്പാൻ തുനിഞ്ഞു- അതു കൊണ്ടു പൌൽ ഭ്രുഗ്യ ഗലാത്യ സഭക
ളിൽ പിന്നെയും കടന്നശെഷം ചിറ്റാസ്യയുടെ നഗരമായ എഫെസിൽ


2

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/16&oldid=187597" എന്ന താളിൽനിന്ന് ശേഖരിച്ചത്