താൾ:CiXIV28.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

സമ്മതിച്ചിട്ടുംസ്നാനത്തിൽപിന്നെചെയ്തപാപങ്ങൾക്കക്ഷമയി
ല്ലഎന്നുവെച്ചുശിശുസ്നാനത്തെതള്ളി—വസ്ത്രാലങ്കാരംഭൊജ
നവെടിപ്പുമുതലായലൊകസന്തൊഷങ്ങളെയുംഭെദംഎന്നി
യെവെറുത്തു—യെശുവിന്റെസൌമ്യതയുംവാത്സല്യവുംകൂടക്കൂ
ടമറെച്ചുവെച്ചുംഇരിക്കുന്നു—അവന്റെലക്ഷണങ്ങൾചിലതു
പടിഞ്ഞാറെഅപ്രികസ്പാന്യഈരണ്ടുരാജ്യങ്ങളിലെസഭക
ൾ്ക്കുംപകൎന്നുനീളെപരന്നിരിക്കുന്നു—

കിഴക്കെഅപ്രികയിൽനഗരമായഅലക്ഷന്ത്ര്യസഭയുടെഅ
വസ്ഥവെറെയവനശാസ്ത്രങ്ങൾക്ക്അവിടെമൂലസ്ഥാനവുംലൊ
കൈകപുസ്തകശാലയുംആകകൊണ്ടുവിദ്വാന്മാർചിലർയെശു
വിൽവിശ്വസിച്ചഉടനെസുവിശെഷത്തെജ്ഞാനത്തൊടുഇട
കലൎന്നുകൊൾ്ക്കയാൽവിദ്യാഗ്രഹമുള്ളഅവിശ്വാസികളെരസി
പ്പിപ്പാനുംജ്ഞാതാക്കളുടെകള്ളജ്ഞാനത്തെനീക്കുവാനുംശ്ര
മിച്ചു—അതിന്നായിപന്തൈന്നൻഎന്നസ്തൊയികജ്ഞാനി
ക്രിസ്ത്യാനനായിവന്നപിന്നെസത്യജ്ഞാനംസൌജന്യമായിപ
ഠിപ്പിക്കുന്നഗുരുവായ്ചമഞ്ഞു൧൦വൎഷംപാഠശാലയിൽവരുന്നവ
രെഗ്രഹിപ്പിച്ചുപൊന്നു—പിന്നെമലയാളത്തിലൊമറ്റെഹിന്തു
ദെശത്തുനിന്നൊഒരുരാജാവ്‌ദൂതന്മാരെമിസ്രക്ക്അയച്ചപ്പൊ
ൾഅവർഅലക്ഷന്ത്ര്യാദ്ധ്യക്ഷനെകണ്ടുക്രിസ്തുജ്ഞാനംതങ്ങ
ളൊടുംഅറിയിപ്പാനുള്ളആളെചൊദിച്ചാറെപന്തൈനൻഅ
വന്റെകല്പനയാൽൟഭാരതഖണ്ഡത്തിൽവന്നുസുവിശെഷം൧൯൦
ഘൊഷിച്ചു—കച്ചവടത്തിന്നുചിലയഹൂദരുംക്രിസ്ത്യാനരും


11

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/87&oldid=187735" എന്ന താളിൽനിന്ന് ശേഖരിച്ചത്