താൾ:CiXIV28.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

ന്നുപൊയപ്രകാരംതൊന്നുന്നു—വളരെജ്ഞാനികളെക്രിസ്തുവിന്നു
സ്വാധീനരാക്കിഎന്നുകെൾ്ക്കുന്നില്ല—അവന്റെശിഷ്യന്മാരിൽപ
ലരുംവെദൊക്തംഅല്ലപ്ലാത്തൊന്റെകല്പിതംകെവലംആശ്ര
യിച്ചുപൊയി—ഗുരുവിന്നുജ്ഞാനികളുടെഅസൂയയാൽകൂടമരണം
സംഭവിച്ചതെഉള്ളു—

൧൬൯സ്തൊയികജ്ഞാനംഅവലംബിച്ചമാൎക്കഔരല്യൻകൈസരാ
൧൮൦യിവാണപ്പൊൾഗുരുഭക്തിയുംവിദ്യാമദവുംനിമിത്തമായിക്രിസ്ത്യാ
നരെഅവമാനിച്ചുഹിംസിപ്പാൻകല്പിച്ചു—അവരെഅന്വെഷി
ക്കെണംഎന്നുംകണ്ടാൽഭെദ്യംചെയ്തുവിഗ്രഹാരാധനയിൽചെരു
വാൻഹെമിക്കെണംഎന്നുംകല്പിച്ചതുഅപൂൎവ്വഖണ്ഡിതമായ്തൊ
ന്നി—അതുകൊണ്ടുചിലക്രിസ്തുഭക്തന്മാർകൈസരൊടുസങ്കടംബൊ
ധിപ്പിച്ചുയുസ്തീനുംഅവന്നുഎഴുതിഎന്തെന്നാൽ—ഒരുപ്രമാണി
ഭാൎയ്യയൊടുകൂടവളരെകാലംദുൎന്നടപ്പുശീലിച്ചുപൊയശെഷംഅ
വൾയെശുവിൽവിശ്വസിച്ചു—അതുകൊണ്ടുഭൎത്താവുകൊപിച്ചുഅ
വളെഉപദെശിച്ചുപൊരുന്നപ്തൊലമയ്യന്മെൽഅന്യായംബൊധി
പ്പിച്ചുന്യായാധിപതിനീക്രിസ്ത്യാനനൊഎന്നുചൊദിച്ചുപരമാൎത്ഥ
പ്രകാരംഅനുവദിക്കുന്നതുകെട്ടഉടനെമരണംവിധിച്ചുഅന്നുകൂ
ടിനിന്നവരിൽലൂക്യൻഎന്നഒരുത്തൻചൊദിച്ചു—കുറ്റംഒന്നും
കൂടാതെനാമംനിമിത്തംഒരുമനുഷ്യനെകൊല്ലുന്നതുന്യായമൊ
ജ്ഞാനികളായകൈസൎമാൎക്കുഇതുയൊഗ്യമായിതൊന്നുമൊ—എന്നു
കെട്ടാറെന്യായാധിപതിപറഞ്ഞുനീയുംആവകക്കാരൻഎന്നുതൊ
ന്നുന്നു—എന്നതുലൂക്യൻസമ്മതിച്ചാറെഅവനെയുംകൊല്ലുവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/66&oldid=187696" എന്ന താളിൽനിന്ന് ശേഖരിച്ചത്