താൾ:CiXIV28.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

വെദത്തിൽസത്യജ്ഞാനംഗ്രഹിച്ചുമരണത്തിന്നുഅകപ്പെട്ടക്രി
സ്ത്യാനരുടെസൌമ്യതയെകണ്ടതിനാൽമനസ്സലിഞ്ഞുവിശ്വസിക്ക
യുംചെയ്തു—അവൻതന്റെവിദ്യാഭ്യാസംഎല്ലാംയെശുവിൻനാമ
മഹത്വത്തിന്നായിഎല്പിച്ചുകള്ളജ്ഞാതാക്കളെആക്ഷെപിച്ചു
കൈസൎമ്മാൎക്കു൨പ്രതിവാദങ്ങളെഎഴുതിഅയച്ചുനിത്യവെദാഭ്യാ
സത്താൽതൎക്കത്തിലുംശക്തനായിതീൎന്നു—എഫെസിൽവെച്ചു
അവൻരാവിലെരാവിലെപട്ടണപൂങ്കാവിൽനടക്കുമ്പൊൾപല
രുംഅവന്റെജ്ഞാനിവെഷംകണ്ടുവന്ദിച്ചുഹെജ്ഞാനിസലാം
എന്നുപറഞ്ഞുസംഭാഷണംതുടങ്ങുമ്പൊൾഅവൻപ്രത്യെകംസമ
ൎത്ഥരെനെടുവാൻപ്രയാസപ്പെട്ടു—ഒരുദിവസംത്രുഫൊഎന്നയ
ഹൂദശാസ്ത്രിയെഎതിരെറ്റു—ആയവൻഅന്നുകള്ളമശീഹയുടെ
യുദ്ധംനിമിത്തംകാനാനിൽനിന്നുഒടിവന്നവൻ—വാദിപ്പാൻതുനി
ഞ്ഞപ്പൊൾയുസ്തീൻപ്രവാചകന്മാരുടെഉക്തികളെചൊല്ലിജയി
ച്ചു—

അപൊസ്തലകാലത്തിൽപിന്നെഇവൻഒന്നാമനായക്രിസ്തുവി
ദ്വാൻ—ദൈവവചനമായലൊകവെളിച്ചംയെശുവിൽമാത്രംഉദി
ച്ചുഎങ്കിലുംഅതിന്റെരശ്മികൾവെവ്വെറെപണ്ടുസൊക്രതാപ്ലാ
ത്തൊൻതുടങ്ങിയുള്ളയവനജ്ഞാനിശ്രെഷ്ഠന്മാരിലുംവിളങ്ങിഅ
തുകൊണ്ടുഇതുമുഴുവനുംപുതുമാൎഗ്ഗംഅല്ലഎന്നുപദെശിച്ചുകൊണ്ടു
പുരാണമതങ്ങളിൽദെവമതത്തൊടുള്ളതുല്യതയെപ്രകാശി
പ്പിപ്പാൻസമ്പ്രെക്ഷകൂടാതെനൊക്കിയതിനാൽലൊകജ്ഞാ
നംദെവമുഖെനഭൊഷത്വമത്രെഎന്നുള്ളവാക്കുഅസാരംമറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/65&oldid=187694" എന്ന താളിൽനിന്ന് ശേഖരിച്ചത്