താൾ:CiXIV28.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

യവർകൎത്താവിൽസ്വതന്ത്രർഎന്നുംബൊധിച്ചിരിക്കുന്നു—ഇ
പ്രകാരംഗുണപ്പെട്ടഅടിമകൾപലപ്പൊഴുംഭാവാന്തരത്താലെ
യജമാനന്മാൎക്കുംവിസ്മയംവരുത്തിയതിനാൽസുവിശെഷത്തെ
അറിയിപ്പാൻസംഗതിവന്നുഒരുനായകൻദാസന്റെസകല
ദുൎന്നടപ്പുകളെപൊറുത്തുകൊണ്ടശെഷംഅവന്റെദുൎഗ്ഗുണംപെ
ട്ടന്നുമാറിഎന്നുകണ്ടാറെഅല്പംസന്തൊഷിച്ചുക്രിസ്തീയവിശ്വാ
സത്താലെഗുണവാനായിഎന്നറിഞ്ഞുഉടനെഇനിഇവനെകാ
ണരുത്എന്നുവെച്ചുമറുനാടുകടത്തി—വിവാഹംഎല്ലാവരിലും
മാനമുള്ളതുവ്യഭിചാരിക്കഞങ്ങളുടെഇടയിൽസ്ഥലംപൊരാ—
നിങ്ങളൊടുകൊള്ളക്കൊടുക്കഇല്ലാത്തതുപകകൊണ്ടല്ലരണ്ടുവഴി
ചെരായ്കനിമിത്തമത്രെ—എങ്കിലുംനിങ്ങളുടെകൂട്ടത്തിൽഭാൎയ്യ
യൊഭൎത്താവൊഇങ്ങുചെൎന്നാൽഞങ്ങൾവിവാഹത്തെപിരിക്കുന്നി
ല്ല—കെട്ടിയവൾക്രിസ്ത്യാനയായിഎന്നുവെച്ചുഎത്രഭൎത്താക്കന്മാ
ർഅവളുടെഅപെക്ഷവിചാരിയാതെതള്ളീട്ടുണ്ടു—ഞങ്ങളുടെ
ദൈവംഎവിടെഎന്നാൽമനുഷ്യനെകാട്ടുവിൻആത്മാവെകാ
ട്ടുവിൻപിന്നെദൈവത്തെങ്ങൾകാട്ടിത്തരാം—ആത്മാവായതഎ
ല്ലാംഅതിന്റെവ്യാപാരങ്ങളെവിചാരിച്ചത്രെഅറിയാംഅല്ലൊ—
ഞങ്ങൾക്കദെവാലയംഇല്ലയൊദെവാത്മാവുള്ളഞങ്ങൾത
ന്നെദെവാലയം—പ്രാൎത്ഥനെക്കുഎതുസ്ഥലവുംനല്ലൂപ്രെരിതന്മാ
ൎക്കുതുറുങ്കുംകപ്പലുംമറ്റുംപള്ളിയായതുപൊലെ—പ്രാൎത്ഥനെക്കു
എതുകാലവുംനല്ലൂ—എങ്കിലുംചിലർയഹൂദൎക്കുള്ളപ്രകാരംഒമ്പ
താംമണിക്കുംഉച്ചെക്കുംമൂന്നുമണിക്കുംപ്രത്യെകംപ്രാൎത്ഥിപ്പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/59&oldid=187683" എന്ന താളിൽനിന്ന് ശേഖരിച്ചത്