താൾ:CiXIV28.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

ഒന്നല്ലതാനുംജ്ഞാതാക്കൾമുതലായവകക്കാരായിപിരിഞ്ഞു
പൊകുന്നുവല്ലൊ—അതുകൂടാതെനിങ്ങൾ്ക്കദെവത്മാവുണ്ടെങ്കിൽ
ധൂൎത്തന്മാർപലരുംതങ്ങളുടെഭാഷധരിച്ചുഭക്തർഎന്നുനടിച്ചു
നിങ്ങളുടെസഭകളിൽനുഴഞ്ഞുസാധുക്കളെചതിച്ചുഅനവധിമാ
നവുംപൊന്നുംസമ്പാദിച്ചുകാണുന്നതുഎങ്ങിനെ—പിന്നെനിങ്ങ
ൾക്കഇത്രവലിയദൈവംഉണ്ടെങ്കിൽഎന്തിന്നുഅഗതികളായി
പീഡിച്ചുപൊകുന്നു—ഭക്തി-ഇത്രഎറീട്ടുള്ളകൂട്ടരെഅവൻവിചാരി
യാതെപൊയാൽനീതികെട്ടദൈവംഎന്നെവെണ്ടു—

ഈവകഒരൊന്നുപറയുന്നതുമല്ലാതെതിബർനദികവിഞ്ഞുരൊ
മപുരിമതില്ക്കകത്ത്അതിക്രമിക്കയൊനീലനദിനിലങ്ങളിൽ
കവിഞ്ഞുവരായ്കയൊമഴപെയ്കയൊഭൂകമ്പംക്ഷാമംനട
പ്പുദീനംമുതലായബാധകൾസംഭവിക്കയൊചെയ്യുന്തൊറുംജന
ക്കൂട്ടങ്ങൾപെട്ടെന്നുകലഹിച്ചുഈനിൎദ്ദെവന്മാർവെണ്ടാക്രിസ്ത്യാന
രെസിംഹങ്ങൾക്കകളകഎന്നുആൎത്തുകല്ലെറിഞ്ഞുതീകൊടുത്തു
കണ്ടവരെകൊല്ലുവാനുംചത്തവരെകുഴികളിൽനിന്നുവലിച്ചുപ
റിപ്പാനുംതുടങ്ങും—പലെടത്തുംബിംബകാരികൾപൂജാരികൾക്ഷു
ദ്രക്കാർമുതലായവകക്കാരുംതാന്താങ്ങടെതൊഴിലിന്നുചെതം
വരുംഎന്നുകണ്ടുക്രിസ്തുനാമത്തെഇല്ലാതെആക്കുവാൻമുമ്പരാ
യിഉത്സാഹിച്ചുപൊന്നു—

പ്രതിവാദികൾഅതിന്നുഒരൊരൊഉത്തരങ്ങളെചൊല്ലും—വി
ഗ്രഹാരാധനമായയെപരിഹസിക്കുന്നതല്ലാതെക്രിസ്തീയവിശ്വാ
സത്തിന്റെആധാരങ്ങളെയുംഅതിനാൽവരുന്നഗുണങ്ങളെ


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/55&oldid=187675" എന്ന താളിൽനിന്ന് ശേഖരിച്ചത്