താൾ:CiXIV28.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

ഷംപലമതങ്ങളെപൊറുക്കുന്നതുപൊലെഇതുവുംസഹിക്കാംഎന്നുപ്ര
ബന്ധങ്ങളെചമെച്ചുരാജ്യാധികാരികളെകാണിച്ചു—അവൎക്കുപ്രതി
വാദികൾഎന്നപെർഉണ്ടായി—അന്നുരൊമരുംയവനരുംസുവിശെ
ഷത്തിന്നുവിരൊധമായിചൊല്ലുന്നസംഗതികളെചുരുക്കിപറയാം—
നമ്മുടെദെവകളെനിങ്ങൾനിരസിക്കുന്നതുഎങ്ങിനെ—രൊമനഗരത്തി
ൽ.൯൦൦.വൎഷംപൂജിച്ചുപൊന്നദെവെന്ദ്രൻനമുക്കുസൎവ്വരാജ്യങ്ങളി
ലുംജയംഇറക്കിതന്നുവല്ലൊ—നെൎച്ചശകുനംമന്ത്രവാദംക്ഷുദ്രംമുത
ലായത്‌നമ്മുടെദെവകളുടെനാമംചൊല്ലിചെയ്താൽപലപ്പൊഴുംസ
ഫലമായിവന്നുംകാണുന്നു—വെണംഎങ്കിൽക്രിസ്തുവെയുംകൂടെവന്ദി
ക്കാംശെഷംനാമങ്ങളെഎന്തിന്നുഅവമാനിക്കുന്നു—ഏകദൈവ
മത്രെഉണ്ടെന്നുപറയുന്നതുശരിതന്നെഎങ്കിലുംമന്ത്രികളെമാനി
ച്ചാൽരാജാവിന്നുതന്നെമാനംഎന്നുഅനുഭവമായിവരുന്നവ
ല്ലൊ—വിശെഷാൽഭൂമിയിൽദെവനായിവാഴുന്നകൈസരെനിങ്ങൾ
വഴിവാടുകൊണ്ടുപ്രസാദിപ്പിക്കാത്തതഎന്തു—അവനെഅനുസ
രിക്കെണ്ടെ—പുരാണധൎമ്മത്തെവെറുതെഉപെക്ഷിക്കാമൊ—കൈ
സരുടെജനനദിവസത്തിൽനിങ്ങൾതൊരണവുംവാതില്ക്കൽമാ
ലയുംതൂക്കികൊള്ളാത്തത്എന്തു—സ്വാമിദ്രൊഹികൾആകകൊ
ണ്ടല്ലൊ—ഇപ്രകാരംപുതുമതങ്ങൾഅരുതഎന്നുപണ്ടെത്തവെപ്പു
ന്യായംതന്നെ—ഞങ്ങൾലൊകത്തെജയിക്കുംഎന്നുനിങ്ങൾപറയു
ന്നുവല്ലൊ—നിത്യമായരൊമസംസ്ഥാനത്തെതകൎത്തുകളവാൻഭാവി
ക്കുന്നുവൊ—ന്യായംവിധിക്കപട്ടണകാൎയ്യംവിചാരിക്കപടയിൽസെ
വിക്കഎന്നിവമുതലായരാജ്യവെലകളെമനസ്സൊടെകൈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/52&oldid=187670" എന്ന താളിൽനിന്ന് ശേഖരിച്ചത്