താൾ:CiXIV28.pdf/452

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪൮

യുംദ്രൊഹികൾഎന്നുചൊല്ലികൊന്നു— പറിസിലെവലിയപള്ളിയി
ൽഒരുവെശ്യയെബുദ്ധിദെവിഎന്നുചൊല്ലിപ്രതിഷ്ഠിച്ചുവന്ദിച്ചി
രിക്കുന്നു— ശെഷംയുരൊപരാജാക്കന്മാർ അതിന്നായിപടതുടങ്ങി
യപ്പൊൾഫ്രാഞ്ചിക്കാർ മെയ്മെൽവന്നപ്രകാരംസ്വാതന്ത്ര്യമത്തരായി
പുറപ്പെട്ടുജയിച്ചശെഷം രാജ്യങ്ങളെയുംമറിച്ചുകളഞ്ഞുപാപ്പാ
വെഇഴെച്ചുജീവപൎയ്യന്തം തടവിൽആക്കിഇടവലമുള്ളവൎക്കുദിവ്യ
ശിക്ഷയെഎല്പിച്ചശെഷം— ജയശ്രീത്വമുള്ളപടനായകനായന
൧൭൯൯ – ൧൮൧൪ പൊലയൊൻ ബൊനപൎത്ത ആതിരമാലകളെക്രമത്താലെശമിപ്പി
ച്ചുഫ്രാഞ്ചിയിൽ രൊമസഭയെയും സുവിശെഷസഭയെയും പുതുതാ
യിസ്ഥാപിച്ചുസ്വരാജ്യത്തെയും അന്യവംശങ്ങളെയുംഎകഛത്രാ
ധിപതിയായിഭരിപ്പാൻ നിത്യയുദ്ധങ്ങളാൽശ്രമിച്ചുരൊമയെയും
അടക്കിയുദ്ധദെവനായി ഉയരുകയും ചെയ്തു—

ഒരുരാജ്യമെഅവനെഒട്ടുംവഴിപ്പെടാതുള്ളുഎങ്ക്ലന്തതന്നെ— ൨൦ വ
ൎഷംകൊണ്ടുവിടാതെപൊരാടുകയാൽഅതിന്നുയുരൊപയിലും കട
ലിലും ജയംവന്നുമലയാളം (൧൭൯൨) സിംഹളം (൧൭൯൫) മയിസൂ
ർ (൧൮൦൦) മുതലായനാടുദ്വീപുകളുംസ്വാധീനത്തിലായി— ശത്രുക്കളു
ടെപെരുക്കം നിമിത്തംദൈവത്തെആശ്രയമാക്കെണ്ടതിന്നുസജ്ജന
ങ്ങൾ നിത്യം പ്രാൎത്ഥിച്ചുത്സാഹിച്ചുപൊന്നു— ആകയാൽ മറ്റദിക്കുകളി
ൽ കഷ്ടാവസ്ഥ ഉള്ളകാലത്തു എങ്ക്ലന്തിൽ ഒരുപുതിയ അനുഗ്രഹംഉ
ണ്ടായിസൎവ്വലൊകത്തുംവ്യാപിച്ചു— അതിന്നായിപലരൊടുംകൂടെ
വിശെഷാൽ വില്ബൎഫൎസഎന്നവാചാലൻദൈവത്തിന്നു ഉചിതമാ
യൊരായുധമായിചമഞ്ഞു— അവൻ മഹാമന്ത്രിയായപിത്തിന്റെസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/452&oldid=188418" എന്ന താളിൽനിന്ന് ശേഖരിച്ചത്