താൾ:CiXIV28.pdf/451

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪൭

ലായഭാവങ്ങളെഒരുമനപ്പെട്ടുകാട്ടിപൊരുമ്പൊൾഎങ്ക്ലിഷഭയത്തി
ന്നായിപട്ടാളം അയച്ചു— അവരൊകൂടിനിരൂപിച്ചുസങ്കടംബൊ
ധിപ്പിച്ചത് കെൾ്ക്കായ്കകൊണ്ടുപടതുടങ്ങി എങ്ക്ലിഷമെൽകൊയ്മവെ ൧൭൭൬
ണ്ടാരാജപ്രഭുത്വംമതിഎന്നറിയിച്ചുപലപ്പൊഴുംതൊറ്റിട്ടും ഫ്രാഞ്ചി
സഹായത്താൽ ആഗ്രഹപ്രകാരംസാധിപ്പിച്ചു— അന്നുമുതൽഅമെരി
ക്കക്കാർനന്നാലുകൊല്ലത്തെക്കഒരുമൂപ്പനെവാഴിച്ചുപ്രജാസംഘ ൧൭൮൩
ങ്ങളാൽ രാജ്യകാൎയ്യംനടത്തിമതകാൎയ്യംഎല്ലാംഅതാതസഭക്കാരു
ടെഗുണമനസ്സിൽഭരമെല്പിച്ചുനിത്യംകാടുവയക്കിനാടാക്കിപൊന്നു
എത്രയും വലിയരാജ്യമായിവൎദ്ധിച്ചിരിക്കുന്നു—

ആയതുഫ്രാഞ്ചികാർകണ്ടുഅമെരിക്കയിൽ ഉള്ളദെവഭക്തിതങ്ങ
ൾക്കില്ലഎന്നുവിചാരിയാതെജ്ഞാനികളെആശ്രയിച്ചു അയ്യൊ
ഇങ്ങുംസമത്വവുംസ്വാതന്ത്ര്യവുംവെണം രാജ്യവരവുംചെലവുംരാജാ
വെഅറിയുന്നുള്ളുപിന്നെനമുക്കു പ്രഭുക്കളും അദ്ധ്യക്ഷന്മാരുംഎത്ര
ഉണ്ടുഎല്ലാവരുടെസുഖത്തിന്നായുംഞങ്ങൾസെവിക്കെണമൊഎന്നു
മുറയിട്ടുരുസ്സൊവിൻ ഇഷ്ടപ്രകാരം രാജ്യത്തെപുതുതാക്കുവാൻ
നൊക്കിമറിച്ചുകളഞ്ഞു— അന്നുള്ളരാജാവ്‌ ശാന്തനായ ൧൬ാ ലുയിസ്സ ൧൭൮൯
തന്നെഅവനെപെടിപ്പിച്ചുതാഴ്ത്തിതാഴ്ത്തി ഒടുവിൽ നീക്കിന്യായം
വിസ്തരിച്ചുതലയറുത്തു— പൂൎവ്വന്മാർസുവിശെഷത്തെവിരൊധിച്ച ൧൭൯൩
ക്രൂരതെക്കുംതാൻ അമെരിക്കമത്സരത്തിന്നുസഹായിച്ചമൂഢതെക്കും
ഇവ്വണ്ണം പ്രതിഫലം ലഭിച്ചു— പിന്നെപ്രഭുക്കളിൽഒടിപൊകാത്തവ
രെകൊന്നുപാപ്പാനുസരണത്തെതള്ളാത്തപാതിരികളെകൊന്നു
ദൈവംഇല്ലഎന്നരാജ്യവിധിവരുത്തീട്ടുമുട്ടുകുത്തി പ്രാൎത്ഥിക്കുന്നവരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/451&oldid=188416" എന്ന താളിൽനിന്ന് ശേഖരിച്ചത്