താൾ:CiXIV28.pdf/450

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪൬

യിച്ചുപൊയിവല്ലതുംപുതുക്കുവാനുള്ളഉത്സാഹംരൊമയിൽനിന്നുജ
നിച്ചതുംഇല്ല— രൊമാസനത്തിന്നു മുഖ്യമായതൂൺവീണതെഉള്ളു—
ഔസ്ത്രിയനായ ൨ യൊസെഫകൈസരായപ്പൊൾ ഫ്രീദ്രീകെമാതി
൧൭൮൦ രിആക്കിമതനിൎവ്വിഘ്നതയെകല്പിച്ചുപ്രൊതസ്തന്തൎക്ക അസഹ്യ
ഹിംസകളെമാറ്റിയതല്ലാതെ മഠങ്ങൾവെണ്ടാഎന്നുകല്പിച്ചുസഭാ
ഗുണീകരണത്തിന്നായിപാപ്പാവിന്റെഅധികാരത്തെസ്വരാജ്യ
ത്തിൽഎകദെശംഇല്ലാതാക്കി— അതിന്നുഭെദംവരുത്തുവാൻപാപ്പാ
൧൭൮൨ താൻബദ്ധപ്പെട്ടു വിയന്നയിലെക്ക് യാത്രയായിനാട്ടുകാർഎല്ലാം
അതിശയിച്ചുതൊഴുതെങ്കിലുംകൈസർഅല്പംപൊലുംവഴി
പ്പെട്ടില്ല— അനുജനായതൊസ്കാനവാഴിയുംതന്റെനാട്ടിൽഗാ
ല്യസഭാവെപ്പുകളെപ്രമാണമാക്കിരൊമസംബന്ധംമിക്കതും
൧൭൮൬ കെട്ടഴിച്ചുവാണു ആയതുമാറ്റുവാൻ പാപ്പാനൊക്കുമ്പൊൾഫ്രാഞ്ചി
രാജ്യത്തിന്നു പരിവൎത്തനം ഉണ്ടാകയാൽ രൊമസഭെക്കഎവിട
യുംമൂലനാശം അടുത്തുകണ്ടിരിക്കുന്നു—

അതിന്റെ കാരണം— എങ്ക്ലന്തിൽ നിന്നുഅതാതമതനിൎബ്ബന്ധം
നിമിത്തംപലവകക്കാരും അമെരിക്കയിൽചെന്നു കുടിയെറിയ
ല്ലൊ— അവിടെമതസ്വാതന്ത്ര്യം അല്ലാതെരാജ്യസ്വാതന്ത്ര്യവും
വ്യവസ്ഥയായ്വന്നു— സപ്താബ്ദയുദ്ധത്തിൽ എങ്ക്ലിഷആനാടുകളെ
രക്ഷിപ്പാൻവളരെചെലവഴിച്ചത് കൊണ്ടുഅമെരിക്കയിൽ പുതി
യനികിതിയുംചുങ്കവും കല്പിപ്പാൻ വിചാരിച്ചു— അതുന്യായക്കെടുഎ
ന്നുഅമെരിക്കക്കാർവിരൊധിച്ചുമുദ്ര കഡലാസ്സവെണംഎങ്കിൽ
അന്യായപ്പെടുകയില്ലചു ങ്കംവാങ്ങിഎങ്കിൽചാകുടിക്കയില്ലമുത

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/450&oldid=188414" എന്ന താളിൽനിന്ന് ശേഖരിച്ചത്