താൾ:CiXIV28.pdf/447

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪൩

രീകെഒടുക്കുവാൻവിചാരിച്ചത് നിഷ്ഫലമായി— ചെറുരാജ്യത്തിന്റെ
ചുറ്റുമുള്ളമറുതല അനവധിഎങ്കിലും അവൻ ക്ഷീണിക്കാതെത
ടുത്തുനിന്നുലൊകൈകവീരൻഎന്നുശ്രുതിപ്പെടുകയുംചെയ്തു—
ആസപ്താബ്ദയുദ്ധത്തിൽ എങ്ക്ലിഷമാത്രം ഫ്രീദരീകിന്നുതുണയാ
യി— അവർ കടൽ വഴിയായിപൊരുതുഫ്രാഞ്ചിക്കാർഭാരതഖ
ണ്ഡത്തിൽ വശമാക്കിയ ഒരൊരൊനവ്വാബനായകസുബദാരെയും
തൊല്പിച്ചുമയ്യഴിപുതുശ്ശെരിമുതലായത്അടക്കിഫ്രാഞ്ചികപ്പ ൧൭൬൧
ൽ തകൎത്തതും അല്ലാതെബങ്കാളനവ്വാബ്ഫ്രാഞ്ചിപക്ഷംതിരി
ഞ്ഞപ്പൊൾക്ലൈവ്സായ്പപ്ലാശപൊൎക്കളത്തിൽവെച്ചുജയിച്ചുഡി ൧൭൫൭
ല്ലിപാൎശാവിന്റെനാടുകളെവെവ്വെറെകുമ്പഞ്ഞിയാൎക്കസ്വാ
ധീനമാക്കുകയും ചെയ്തു— സന്ധിയായപ്പൊൾഎങ്ക്ലന്ത്കടലിലും
പ്രുസ്യയുരൊപയിലും പ്രമാണം എന്നും രൊമസഭക്കാൎക്കുഒട്ടും
ശെഷിഇല്ലഎന്നുംലൊകസമ്മതമായി—

എങ്കിലുംസുവിശെഷനാമത്തെഅല്ലതല്ക്കാലപ്രയൊജനത്തെ
അന്വെഷിക്കുന്നത് രാജധൎമ്മമായി— ഫ്രീദരീകവിശ്വാസത്തെ
പരിഹസിച്ചുരാജ്യത്തിൽആൾഅധികംജനിക്കെണ്ടതിന്നുവിവാ
ഹത്തെകെട്ടഴിക്കുന്നതുനിഷിദ്ധമല്ലഎന്നവ്യവസ്ഥവരുത്തിബൊ
ധകരെലൊകജ്ഞാനികളാക്കിതാഴ്ത്തുവാൻനിത്യംഉത്സാഹിച്ചുവൊ
ല്തെർമുതലായരസികന്മാരൊടുസ്നെഹംകെട്ടുകയുംചെയ്തു— അതു
കൊണ്ടുവടക്കെദുയിച്ചസഭകളിലുംഫ്രാഞ്ചിമാതിരിഅതിക്രമിച്ചു
പൂൎവ്വന്മാരുടെവിശ്വാസരത്നംകിഴവികളുടെകഥഎന്നപൊലെ
പരിഹാസ്യമായ്തീൎന്നുവിദ്വാന്മാർ വെദത്തിൽ പുഴുത്തുളകാണെണ്ട


56

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/447&oldid=188408" എന്ന താളിൽനിന്ന് ശേഖരിച്ചത്