താൾ:CiXIV28.pdf/443

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩൯

അതിശയിച്ചു— അമെരിക്കയിലെപ്രവൃത്തി ക്ഷണത്തിൽ സാധിക്കാ
യ്കയാൽ യുരൊപയിൽ മടങ്ങിഒടി ഭ്രാതാക്കളിൽ കണ്ട പ്രകാരംഎ
ങ്ക്ലിഷസ്നെഹിതന്മാരെചെറുകൂട്ടങ്ങളായിചെൎത്തു ഉറപ്പുവരുത്തുവാ
ൻ പ്രയാസപ്പെട്ടു— ഉള്ളത്തിൽ വളരെകഷ്ടിച്ചതിന്റെശെഷം ഒരു
ഭ്രാതാവൊടുള്ളസംഭാഷണങ്ങളാൽ വെളിച്ചം ഉദിച്ചുയെശുരക്തത്താ
ലെപാപമൊചനംതെളിഞ്ഞുവരികയും ചെയ്തു— ൧൭൩൮

അപ്പൊൾകിട്ടിയസത്യത്തെ വയലിൽവെച്ചും മറ്റും പ്രസംഗിച്ചുവ
ചനത്തിൽ അളവില്ലാത്തദാഹത്തെകൊളുത്തിപലെടത്തും ചെറുകൂ
ട്ടങ്ങളെചെൎത്തുസൂക്ഷ്മക്രമത്തിൽനടത്തുകയുംചെയ്തു— അറിവ് അല്പം
എങ്കിലുംശുഷ്കാന്തിഎറിയവരെ പ്രസംഗിപ്പാൻനിയൊഗിച്ചുനാടുതൊ
റുംആഴ്ചതൊറുംഉള്ളവൎത്തമാനങ്ങളെകെട്ടുവിചാരിച്ചുപറ്റുന്നഉപാ
യങ്ങളെകണ്ടുനടത്തിപൊരുമ്പൊൾവെലഅതിശയമായിവൎദ്ധിച്ചു—
എങ്ക്ലിഷസഭാപ്രമാണികൾഇതു ക്രമെക്കെടുഎന്നുവളരെവിരൊ
ധിച്ചുഅപമാനിച്ചുപലബൊധകരുംഈമെഥൊദിസ്തരുടെശുശ്രൂ
ഷയാൽ വിശ്വസിക്കയുംചെയ്തു— അതാൽ അദ്ധ്യക്ഷസഭയിലും
പുതിയജീവത്വംജനിച്ചു— രാജാവ്താൻഅവരുടെസൽഗുണം
അറിഞ്ഞുനിൎവ്വിഘ്നതകല്പിച്ചു— അവർദിസ്സന്തരെപൊലെരാ
ജസഭയെവിടുന്നവരല്ലപിയതിസ്തരുംഭ്രാതാക്കളുംഎന്നപൊ
ലെസഭയിൽ ഉപ്പായിപാൎപ്പാൻ നിശ്ചയിച്ചവർ— ഇരുവകക്കാരെ
ക്കാളും മെഥൊദിസ്തരുടെ പ്രവൃത്തിഅധികംവ്യാപിച്ചിരിക്കു
ന്നുതാനും—

ഭിന്നതകൾ ഉണ്ടായാറെയും ആവെലെക്ക് കുറവ്‌വന്നില്ല— വെസ്ലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/443&oldid=188401" എന്ന താളിൽനിന്ന് ശേഖരിച്ചത്