താൾ:CiXIV28.pdf/442

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩൮

അഭിപ്രായവുംശലൊമൊൻ രാജാവ്ൟസഖ്യതെക്ക് ആദികാര
ണൻ എന്നവ്യാജപ്രശംസയുംഉണ്ടു— പാപ്പാക്കൾ അതിനെനിത്യംശ
പിച്ചിട്ടും അതുഎവിടയുംവ്യാപിച്ചുപ്രൊതസ്തന്തർ രൊമക്കാർ യഹൂ
ദർ മുസല്മാനർപാൎസികൾ മുതലായവരും അതിൽ കൂടി ഇരിക്കുന്നു——

ആകാലത്തുതന്നെവെസ്ലി എന്നസഹൊദരന്മാർ ഇരുവരും ഒൿസ്ഫ
൧൭൨൯ ൎത്ത വിദ്യാലയത്തിൽ തന്നെ വെദശാസ്ത്രാഭ്യാസം കഴിക്കുമ്പൊൾ
മറ്റുചിലബാല്യക്കാരൊടും നിത്യവായനപ്രാൎത്ഥന ആത്മശൊ
ധനരൊഗിവിചാരണതടവുകാരെനൊക്കിസംഭാഷണം മുതലാ
യസല്ക്രിയകളെഒരുസ്ഥിര ക്രമത്തിൽ നടത്തിപൊരെണ്ടതിന്നുത
മ്മിൽഒരുനിയമംചെയ്തുലൊകർപരിഹസിച്ചുമെഥൊദിസ്തർ (ക്ര
മവാന്മാർ) എന്നപെർ വിളിക്കയുംചെയ്തു— അവർനീതീകരണ
ത്തെഅറിയാതെപരിഹാസത്തെസഹിച്ചുനല്ലശുഷ്കാന്തിയൊടെ
ജഡത്തെപീഡിപ്പിച്ചുനടന്നുദൈവത്തെമുഴുമനസ്സൊടെഅന്വെ
ഷിച്ചുപൊരുമ്പൊൾ— അല്പം കീൎത്തിഉണ്ടായിഅമെരിക്കയിലുള്ള
അധികാരികൾ അവരെ എങ്ക്ലിഷപ്രജകൾ്ക്കുംചെന്നിറക്കാൎക്കുംസുവി
൧൭൩൫ ശെഷം അറിയിപ്പാൻ വിളിച്ചു— അവർ കപ്പലെറിഒടുമ്പൊൾകൊ
ടുങ്കാറ്റുണ്ടായിവെസ്ലിക്കമരണഭീതിനീങ്ങിയതുംഇല്ല— ആ കപ്പലി
ൽതന്നെ ൨൬ ദുയിച്ചർ ഉണ്ടായിരുന്നു— അവർമിക്കവാറുംസാധുക്കൾനി
ത്യംതാഴ്മയും ശാന്തതയും കാട്ടിയതല്ലാതെ പെടിഒട്ടും കാണുമാറില്ല—
അത് എങ്ങിനെഎന്നുചൊദിച്ചാറെഅവർ ഭ്രാതൃക്കൂട്ടക്കാർ ആ
കുന്നുഅമെരിക്കയിൽസുവിശെഷകരായിപൊകുന്നുരക്ഷിതാവ്
ചെയ്യുന്നത് എല്ലാംതങ്ങൾ്ക്കസന്തൊഷംഎന്നുകെട്ടപ്പൊൾവെസ്ലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/442&oldid=188399" എന്ന താളിൽനിന്ന് ശേഖരിച്ചത്