താൾ:CiXIV28.pdf/441

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩൭

വരെ മനസ്സൊടെ കൈക്കൊണ്ടുദെശങ്ങളെകൊടുത്തുപലരും അ
മെരിക്കയിൽഒടികുടിയെറി—

ഇങ്ങിനെഒടിവന്നവരെയും ചിഞ്ചന്തൊൎഫ കണ്ടുസഹായിച്ചുതാൻ
രുസ്യഹൊല്ലന്തഎങ്ക്ലന്ത അമെരിക്കമുതലായരാജ്യങ്ങളിൽ ചെ
ന്നുപുതിയഭ്രാതൃഗ്രാമങ്ങളെസ്ഥാപിച്ചുനാമക്രിസ്ത്യാനരെയും
മ്ലെഛ്ശജാതികളെയും യെശുവിശ്വാസത്തിൽചെൎപ്പാൻ ശ്രമിക്ക
യുംചെയ്തു— സകലക്രിസ്ത്യാനരുടെ ഐക്യതയുംസഭെക്കരാജാധി
കാരം ഇല്ലായ്കയും യെശുരക്തത്തെസൎവ്വത്തിന്നുംഅടിസ്ഥാനം
ആക്കുകയും ഇങ്ങിനെഉള്ളതുഅവൻ ജീവപൎയ്യന്തം മുഖ്യമാക്കി
നടന്നുനല്ലകൊയ്ത്തിനെചെൎത്തും വളരെവിത്തുവിതെച്ചുംതന്റെ
വെലനിവൃത്തിക്കയുംചെയ്തു— ഈഭ്രാതൃക്കൂട്ടം ഇന്നുവരെയുംദെവാ ☩൧൭൬൦
നുഗ്രഹത്തൊടെവളൎന്നു ആവെലതന്നെചെയ്തുപൊരുന്നു—

എങ്ക്ലന്തിൽകൂടെചിഞ്ചന്തൊൎഫഒരുവലിയപ്രവൃത്തിക്ക് സഹായമാ
യിരുന്നു— അവിടെ ൧൬൮൮ പരിവൎത്തനം മുതൽഅദ്ധ്യക്ഷസഭയി
ലും ദിസ്സന്തരിലും മുച്ചൂടും മരണപ്രായമായ ഉപെക്ഷഅതിക്ര
മിച്ചിട്ടുഎല്ലാം ലൌകികമായിപൊയിപലവിദ്വാന്മാർ സുവിശെ
ഷംശുദ്ധവ്യാജംഎന്നുകാട്ടുവാൻപുസ്തകങ്ങളെഎഴുതിപരത്തി
ചിലഅവിശ്വാസികൾ(മെസൻ) പെരിങ്കല്ലർ എന്നരഹസ്യസ
ഖ്യതസ്ഥാപിച്ചു— അത്എകദെശംശാക്തെയംപൊലെ— അതിനാ ൧൭൨൧
ൽ എകദൈവംസന്മാൎഗ്ഗകല്പനകൾ ഇവസമ്മതിക്കുന്നഎതുവകക്കാ
രെയുംസഹൊദരരാക്കിചെൎത്തുസൎവ്വലൊകത്തുംഗുണവാന്മാരുടെവാഴ്ച
യെവരുത്തികൊണ്ടുഭൂമിയിൽദൈവാലയംചമെക്കെണംഎന്നുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/441&oldid=188397" എന്ന താളിൽനിന്ന് ശേഖരിച്ചത്