താൾ:CiXIV28.pdf/437

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩൩

പുതിയ പ്രയത്നത്തെഅവർഒരുമനപ്പെട്ടുനടത്തി— അതിന്നുള്ള
ബൊധകരെ ഫ്രങ്കയും പുത്രനും ആവശ്യപ്രകാരംഹല്ലന്തിൽനിന്നു
പരിച്ചുംനിയൊഗിച്ചും വിചാരിച്ചും ഇരുന്നു— ഹൊല്ലന്തൎക്കുംക്രമത്താ
ലെനാണംതൊന്നിഅവർ നാഗപട്ടണം മുതലായസ്ഥലങ്ങളിലുംസിം
ഹളംതുടങ്ങിയുള്ളദ്വീപുകളിലുംസുവിശെഷത്തെപ്രസിദ്ധമാ
ക്കെണ്ടതിന്നുശ്രമിച്ചു— ദിവ്യജീവത്വംഎറഇല്ലാത്തബൊധകരെഅ
യച്ചിട്ടുംസ്ഥാനമാനങ്ങളെകല്പിച്ചുകൊടുത്തുംസിംഹളക്കാരെയുംത
മിഴരെയും രണ്ടുമൂന്നുലക്ഷത്തൊളംസ്നാനം കഴിപ്പിച്ചുപള്ളികളെഎ
ടുപ്പിക്കയും ചെയ്തു—

അന്യദിക്കുകൾ്ക്കും ആദെനരാജാവിന്റെശുഷ്കാന്തിയാൽഒരുഫലം
ഉണ്ടായി— നൊൎവ്വഎന്നദെനനാട്ടിന്റെവടക്കെഅംശത്തിൽഹിമ
ത്തിൽപാൎത്തുമാൻ കൂട്ടങ്ങളൊടുകൂടെസഞ്ചരിക്കുന്ന ലപ്പർ എന്ന
മ്ലെഛ്ശജാതിഉണ്ടു— അവരെവെസ്തൻ എന്നഒരുബൊധകൻചെ ☩൧൭൨൭
ന്നുലൊകസൌഖ്യം വെറുത്തുശീതം മറന്നു അവരൊടുഒന്നിച്ചുസഞ്ച
രിച്ചുസുവിശെഷത്തെഅറിയിക്കയുംചെയ്തു— എഗദഎന്നബൊധക
ൻ ഗ്രീൻലന്തിൽ പണ്ടുദെനസഭ ഉണ്ടായിരുന്നുവല്ലൊനിത്യഹിമം നി
മിത്തം ഈ ൩൦൦ വൎഷത്തിന്നകംഅവിടെക്ക് കപ്പൽഒട്ടുംഒടീട്ടില്ലപ
ക്ഷെ ആൾശെഷിച്ചുഅവർവെദത്തെയും ഗുണീകരണത്തെയുംഎങ്ങി
നെഅറിയുംഎന്നിങ്ങിനെമനസ്സിൽക്ലെശിച്ചുദെനരാജാവെയുംക
ച്ചവടക്കാരെയും വശീകരിച്ചുതാൻ ഗ്രീൻലന്തിൽ ഒടിഇറങ്ങിവളരെ ൧൭൨൧
കഷ്ടപ്പെട്ടുഅന്വെഷിച്ചുപാൎത്തുപുരാണക്രിസ്ത്യാനരുടെ ഒരുചിഹ്നവും
കാണാതെആയപ്പൊൾഅവിടെമീൻപിടിക്കാരുടെഭാഷയെവശാ


55

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/437&oldid=188389" എന്ന താളിൽനിന്ന് ശേഖരിച്ചത്