താൾ:CiXIV28.pdf/436

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩൨

ഫ്രങ്കവെദം മുതലായസാരപുസ്തകങ്ങളെപലപ്പൊഴും അച്ചടിപ്പിച്ചുസ്നെ
ഹിതസഹായത്താൽ കുറഞ്ഞവിലെക്ക്എവിടെയുംപരത്തുമ്പൊൾഈവ
കചിലത് പുറജാതികൾ്ക്കുംകൂടെഅയപ്പാൻസംഗതിവന്നാൽകൊള്ളാം
എന്നുകൂടക്കൂടെനിനെച്ചുപ്രാൎത്ഥിച്ചു— എന്നാൽദെനരാജാവ്ഹൊല്ല
ന്തരുംഎങ്ക്ലിഷുംചെയ്തത്‌പൊലെ ഹിന്തുകച്ചവടത്തിന്നായിഒരുകുമ്പ
ഞ്ഞിയെ കല്പിച്ചപ്പൊൾതഞ്ചാവൂർ നായകനൊടുതരംഗമ്പാടിദെശം
൧൬൨൦ വാങ്ങികൊട്ടഎടുപ്പിച്ചുവളരെകാലംകൊള്ളക്കൊടുക്കനടത്തിയശെ
ഷം ൪ ഫ്രിദരീക് രാജാവ്എന്റെദെശത്തിൽ വിഹ്രഹാരാധനക്കാർ
ഉണ്ടല്ലൊഅവരെപഠിപ്പിക്കെണംഎന്നുവെച്ചുഹല്ലയിൽഫ്രങ്ക
യൊടുആളുകളെചൊദിച്ചപ്പൊൾഅവൻ ശിഷ്യന്മാരിൽവിദഗ്ദ്ധരായ
ചീഗമ്പല്ഗെയും സഖിയെയും തെരിഞ്ഞയച്ചു— ഇവർദെനരാജാവെ
൧൭൦൬ (ജൂല, ൯) ചെന്നുകണ്ടുകല്പനവാങ്ങിചൊഴമണ്ഡലത്തിൽഇറങ്ങിഹിന്തുദെവക
ളൊടുംമുസല്മാനരൊടും പുതുച്ചെരിയിലെയെശുവിതരൊടുംസുവി
ശെഷപൊർതുടങ്ങുകയുംചെയ്തു— എങ്കിലുംദെനാധികാരികൾതന്നെവള
രെദ്വെഷ്യപ്പെട്ടുപരിഹസിച്ചുനിത്യംവിരൊധിച്ചുഒരുദിവസംചീഗമ്പ
ല്ഗെതടവിൽആക്കിയശെഷം രാജസഹായത്താൽസങ്കടത്തിൽനി
ന്നുആശ്വസിച്ചുഒരുചെറിയസഭയെചെൎത്തുസുവിശെഷത്തെതമി
ൾ്പെടുത്തുകയുംചെയ്തു— അന്നുഎങ്ക്ലിഷരാജ്ഞിക്കുദെനൻഭൎത്താവാ
കകൊണ്ടുഈപുതിയസ്നെഹപ്രവൃത്തിഎങ്ക്ലന്തിലുംപരസ്യമായ്വന്നു—

എങ്ക്ലിഷസ്നെഹിതന്മാർഅച്ചടിക്കൂടംമുതലായസഹായങ്ങളെഅയക്കു
കയാൽതമിൾവെദത്തെപരത്തുവാൻസംഗതിവന്നു— ഇപ്രകാരം
ദുയിച്ചർ ദെനർ എങ്ക്ലിഷുംസുവിശെഷവ്യാപനത്തിന്നായിചെയ്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/436&oldid=188387" എന്ന താളിൽനിന്ന് ശേഖരിച്ചത്