താൾ:CiXIV28.pdf/432

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨൮

ടുഎങ്കിലും രാജാവെവാഴ്ത്തെണംഎന്നുചെകവർ കല്പിക്കുംമനൊ
ബൊധ്യത്തിൽശല്യംനിമിത്തംരാജാവാഴുകഎന്നുപറയാത്തവരെ
ഭെദ്യംചെയ്തുകൊല്ലും

ഇങ്ങിനെമരിച്ചവർ എകദെശം ൧൮൦൦— കരൽ അന്ത്യാഭിഷെ
കത്തെവാങ്ങിമരിച്ചപ്പൊൾഅനുജനായരണ്ടാംയാകൊബ്
൧൬൮൫ – ൮൮ രൊമമതത്തെവാഴിക്കെണ്ടതിന്നുമതസ്വാതന്ത്ര്യം കല്പിച്ചുരൊമ
ക്കാർദിസ്സന്തർ ക്വെക്കർ മുതലായവൎക്കഹിംസഎല്ലാംഒടുങ്ങി— എ
ന്നാറെഅദ്ധ്യക്ഷസഭക്കാർദ്വെഷ്യപ്പെട്ടുമത്സരഭാവംകാണിച്ചുസ
കലരാജ്യത്തും രൊമഭയം പുതുക്കിരാജാവിന്നുമാസപ്പടികൊടു
ത്തുപൊരുന്നലുയിസ ആവൎഷത്തിൽതന്നെഫ്രാഞ്ചികല്വിന്യൎക്ക
അസഹ്യഹിംസവരുത്തിയല്ലൊ— സുവിശെഷസ്വാതന്ത്ര്യത്തിന്നാ
യിചെറുത്തുനില്പാൻസമയംവന്നുഎന്നുഎല്ലാവൎക്കുംതൊന്നി—രാജ
൧൬൮൮ പുത്രിയെവെട്ട ഒരാന്യനായ ൩ വില്യം ഹൊല്ലന്തിലെപട്ടാളത്തൊടും
കൂടവന്നുഎങ്ക്ലിഷപ്രജകളുടെസഹായത്താലെരാജാവെനീക്കിഎ
ങ്ക്ലന്തിൽ അദ്ധ്യക്ഷന്മാൎക്കുംസ്കൊതരിൽമൂപ്പന്മാൎക്കുംമുമ്പുകൊടുത്തു
ദിസ്സന്തർമുതലായമതഭെദങ്ങൾക്കനിൎവ്വിഘ്നത കല്പിച്ചുഐൎലന്തി
ൽ മത്സരിച്ചരൊമക്കാരെഅമൎത്തുകയുംചെയ്തു— ൟപരിവൎത്തനത്താ
ൽ എങ്ക്ലന്തിന്നുസുവിശെഷക്കാരിലും യുരൊപരാജ്യങ്ങളിലും ശ്രെ
ഷ്ഠത്വം ലഭിച്ചു—

യാക്കൊബ്‌ലുയിസെഅഭയംപ്രാപിച്ചുപാൎത്തുഇരുവരുംഎങ്ക്ലിഷ
കിരീടത്തിന്നായിഅദ്ധ്വാനിച്ചത്എല്ലാംനിഷ്ഫലമായി— അവരു
ടെഅപജയംപാപ്പാവിന്നുവളരെസന്തൊഷം— അതിന്റെകാര


54

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/432&oldid=188379" എന്ന താളിൽനിന്ന് ശേഖരിച്ചത്