താൾ:CiXIV28.pdf/431

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨൭

പറയട്ടെ— എന്നതല്ലാതെആകൂട്ടർസത്യംചെയ്കപടകൂടുകരാജവെ
ലഎടുക്കഇത്യാദിനിഷെധിച്ചുരാജാവെയുംനീഎന്നുവിളിക്കകൊ
ണ്ടു (ഇളക്കക്കാർ) ക്വെക്കർ എന്നപെരുംവളരെഉപദ്രവവുംഉണ്ടാ
യി— അതുകൊണ്ടുപെന്ന്എന്നഒരുദെവഭക്തൻ പരിഹാസവും തട
വും നന്ന അനുഭവിച്ചശെഷം കരൽ രാജാവൊടുഅമെരിക്കയി
ൽ ഒരുദെശംവാങ്ങിസ്നെഹിതന്മാരൊടു കൂടെ കപ്പലെറി കടന്നു ൧൬൮൧
ചെന്നിറക്കാരൊടു കറാർചെയ്തുപെൻസ്വില്വന്യനാട്ടിന്നുഅടിസ്ഥാനം
ഇട്ടുപൂൎണ്ണമതസ്വാതന്ത്ര്യംകല്പിക്കയുംചെയ്തു—

ക്വെക്കർസകലകഷ്ടങ്ങളും മിണ്ടാതെ അനുഭവിച്ചുസ്കൊതരൊരാ
ജാവ്ആട്ടീട്ടുള്ളമൂപ്പന്മാരുടെപ്രസംഗങ്ങളെകെൾ്പാൻ വയലിലുംകാ
ട്ടിലും കൂടും പള്ളിയിൽ പൊകഇല്ലപട്ടാളക്കാർമൂപ്പന്മാരെകെട്ടി
കൊണ്ടു പൊയാൽ ആയുധങ്ങളെധരിക്കും— എന്നാറെസംശയമുള്ളവ
രെകണ്ടാൽവിസ്താരം കൂടാതെകൊല്ലാംഎന്നുരാജാവ്കല്പിച്ചുസ്കൊ
തരിൽ അനെകർവംശകറാരെഒൎത്തുആയുധപാണികളായികാട്ടുപ്രാ
ൎത്ഥനെക്ക്ചെരുംപടയാളികൾവളഞ്ഞാൽ മതസ്വാതന്ത്ര്യയത്തി
ന്നായിപൊരുതുമരിക്കും— കമരൊൻഎന്നയുവാവ്ക്രിസ്തുമാത്രം രാ ൧൬൮൦
ജാവാകയാൽ കരലൊടുനിത്യപടവെണം എന്നുത്സാഹിപ്പിച്ചു— അവ
നെപടയാളികൾകൊന്നുതലഅറുത്തുതടവിൽഉള്ളഅഛ്ശനെകാട്ടിഅ
റിയുമൊഎന്നുചൊദിച്ചപ്പൊൾ അവൻ തലയെചുംബിച്ചുഞാൻഅറി
യുന്നുദെവെഷ്ടംനല്ലതുകൎത്താവ്എനിക്കും കുട്ടികൾ്ക്കുംദൊഷമായത്
ഒന്നുംചെയ്ക ഇല്ലഎന്നുകണ്ണീർകൂടാതെപറഞ്ഞു— കമരൊന്യരെജ
യിപ്പാൻവിഷമംഅത്രെഅതുകൊണ്ടുസ്ത്രീകുട്ടിപൊട്ടൻഎവരൊ


54

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/431&oldid=188377" എന്ന താളിൽനിന്ന് ശേഖരിച്ചത്