താൾ:CiXIV28.pdf/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨൫

കൊന്നുകളഞ്ഞശെഷം— ചിലർ മലകളിൽവാങ്ങിപാൎത്തുപ്രാൎത്ഥ
നെക്കുകാട്ടിൽകൂടിവെദനിശ്ചയംഇല്ലായ്കയാൽദൎശനങ്ങളെ കണ്ടാ
ശ്രയിച്ചു പ്രവചിച്ചുവാൾഎടുത്തു ൨൦ വൎഷം ഫ്രാഞ്ചിപടയാളിക
ളൊടുപൊരാടിപൊന്നുഒടുവിൽ മാനത്തൊടെഇണങ്ങുകയുംചെ
യ്തു— പാപ്പാ ഈഹിംസാവിവരംകെട്ടാറെഇങ്ങിനെഹെമത്താ ൧൭൦൪
ൽ മനന്തിരിവുവരുത്തുന്നതുയെശുവിന്റെവഴിഅല്ലഎന്നുതാ
നും വിഷാദിച്ചുപറഞ്ഞു—

ഇവ്വണ്ണംപാപ്പാവെയുംസുവിശെഷത്തെയും അതിക്രമിക്കുന്ന ൧൪
ലുയിസ്സ ചുറ്റുമുള്ള രാജ്യങ്ങളെയുംഅപ്രകാരംതന്നെചതിച്ചും
നിൎബ്ബന്ധിച്ചും നടന്നു— എങ്ക്ലന്തിൽക്രൊംവലിന്റെമരണശെഷം
കരലിന്റെപുത്രൻ പിന്നെയും പ്രവെശിച്ചുമൂപ്പസഭക്കാരുടെസ
മ്മതത്താൽ രാജാവായാറെ ൨ആം കരൽ അവൻഗൂഢമായിരൊമ ൧൬൬൦ – ൮൫
ക്കാരൻ ആകയാൽ മൂപ്പന്മാൎക്കചെയ്തവാഗ്ദത്തംഎല്ലാംമറന്നുഅ
ദ്ധ്യക്ഷന്മാരെഎങ്ക്ലിഷസ്കൊതസഭകളിൽപിന്നെയുംസ്ഥാപിച്ചുഇന്ന
അവധിയിൽഎല്ലാപട്ടക്കാരും ഒരുപൊലെ അനുസരിച്ചുഒപ്പിടെ
ണംഎന്നുകല്പിക്കയുംചെയ്തു— അതിനാൽ ഒരുദിവസം എങ്ക്ലന്തി ൧൬൬൨
ൽ ൨൦൦൦ മൂപ്പന്മാൎക്കും ൪൦൦ സ്കൊതൎക്കും വെല ഇല്ലാതെവന്നുചെന്നാ
യ്ക്കൾ ആട്ടിങ്കൂട്ടത്തിൽ കയറി— രാജാവ് വെശ്യമാരൊടുകൂടകളിച്ചുവി
ശ്വാസത്തെയുംസന്മാൎഗ്ഗത്തെയും ഒരുപൊലെതള്ളുവാൻ വഴികാണി
ച്ചുചെലവിന്നുപൊരായ്കയാൽ ലുയിസൊടുസ്വാകാൎയ്യമായിമാസപ്പ
ടിവാങ്ങിരൊമമതത്തെ ക്രമത്താലെഎങ്ക്ലന്തിൽസ്ഥാപിപ്പാൻസ
ഖ്യതചെയ്തുഫ്രാഞ്ചിയൊടുഒന്നിച്ചുസ്വാതന്ത്ര്യസ്ഥാനമായഹൊല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/429&oldid=188374" എന്ന താളിൽനിന്ന് ശേഖരിച്ചത്