താൾ:CiXIV28.pdf/428

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨൪

ഴ്പെട്ടതല്ല ൨., പാപ്പാവിനെക്കാൾ സാധാരണസഭാസംഘം മെല്പെട്ട
ത. ൩., ഗാല്യസഭയുടെനടപ്പു മാറാത്തതു. ൪., പാപ്പാ വിശ്വാസത്തെസം
ബന്ധിച്ചു വല്ലതും വിധിച്ചാലുംസഭാസമ്മതം വരുവൊളംതൎക്കത്തിന്നു
൧൬൭൬ – ൮൯ ഇടൗണ്ടു— ആയവ ൧൧ ഇന്നൊചെന്തഒട്ടുംസമ്മതിച്ചില്ല യെശുവി
തരരുടെദുൎമ്മാൎഗ്ഗത്തെയുംശാസിച്ചുരാജാവ് പിന്നെയും ആയുധംധരി
ച്ചിട്ടും പാപ്പാസ്ഥിരതയൊടെവിരൊധംപറഞ്ഞുപാൎത്തു— എങ്കി
ലും ലുയിസ്സസുവിശെഷക്കാൎക്കും മതസ്വാതന്ത്ര്യത്തിന്നും അനുകൂല
ൻഎന്നുവിചാരിക്കരുത്— പാപ്പാവൊടുകലഹിക്കുന്നസമയംത
ന്നെ യെശുവിതർ രാജാവെഉണൎത്തിച്ചുനിങ്ങൾപഴയമതത്തിൽഉ
റച്ചുനില്ക്കുന്നപ്രകാരം ഒന്നുകാട്ടെണം കല്വിന്യരെഒടുക്കിയാൽദെ
വകടാക്ഷവും പാപപരിഹാരവും ലഭിക്കും— എന്നതുകെട്ടുലുയിസ
മുമ്പെപണത്താലുംസ്ഥാനമാനങ്ങളാലുംസുവിശെഷക്കാരെനെടു
വാൻപ്രയാസപ്പെട്ടുപിന്നെ അവരുടെവീടുതൊറും അഞ്ചുംപത്തുംഭ
ടന്മാരെപാൎപ്പിച്ചുനിത്യപീഡയാൽ മീസയിൽചെരുവാൻ നിൎബ്ബന്ധി
൧൬൮൧ ച്ചു— ക്രമത്താലെ ൬ ലക്ഷംസുവിശെഷക്കാർ മുമ്പെപരസ്യമായും
പിന്നെമരണശിക്ഷയെവിചാരിയാതെഎങ്ങിനെഎങ്കിലുംവഴിഅ
ന്വെഷിച്ചും അതിർകടന്നൊടിഹൊല്ലന്തഎങ്ക്ലന്തപ്രുസ്യമുതലായ
നാടുകളിൽ കുടിയെറി— അപ്പൊൾ മന്ത്രിസുവിശെഷക്കാർആരും
ഫ്രാഞ്ചിയിൽഇല്ലഎല്ലാവരും എകദെശംഇങ്ങുചെൎന്നിരിക്കുന്നുഎന്നു
ബൊധിച്ചത്കൊണ്ടു— പിതാമഹൻ കല്പിച്ചുകൊടുത്തനന്തപരസ്യത്തെ
൧൬൮൫ തള്ളി ൧൬൦൦ പള്ളികളെയുംഇടിച്ചു ആയിരംആയിരംവിശ്വാസിക
ളെജീവപൎയ്യന്തംചങ്ങലക്കാരാക്കിബൊധകന്മാരെകാണുമ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/428&oldid=188372" എന്ന താളിൽനിന്ന് ശേഖരിച്ചത്