താൾ:CiXIV28.pdf/427

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨൩

ച്ചപ്പൊൾ അവൻയാൻസന്റെഉപദെശങ്ങളെശപിച്ചുഅതിനാൽ
വളരെഹിംസയുംസത്യത്തിന്നുനല്ലസാക്ഷിയുംഉണ്ടായി—

ആകാലത്തുതന്നെക്രൊംവൽ നിത്യജയങ്ങളാൽ രാജതെജസ്സൊ
ടെവിളങ്ങുകകൊണ്ടുലുയിസ്സസ്നെഹം കാട്ടിഅവനൊടുഒന്നിച്ചുനിരാ
ധാരസ്പാന്യരെതാഴ്ത്തുവാൻനിശ്ചയിച്ചും എങ്ക്ലന്തൊടുസഖ്യതചെയ്തു—
ഉടനെക്രൊംവൽസ്പാന്യകൊയ്മയൊടുനിങ്ങൾസുവിശെഷക്കാരെഉ
പദ്രവിക്കുന്നതുമതിയാക്കെണംഅന്വെഷണകൂട്ടവുംവിശ്വാസചിത
യുംഅരുത്എന്നുചൊദിച്ചപ്പൊൾ കടല്പടതുടങ്ങി— സവൊയവാഴിപ
ല്ദെസരെഹിംസിപ്പാൻ കപ്പുചീനരെയുംപടയെയുംനിയൊഗിച്ചു ആ
യുധബലത്താൽ അവരെ ഹിമകാലത്തുതന്നെമലകളിലെക്ക് ആ
ട്ടിയപ്പൊൾക്രൊംവൽ ഉടനെഇവരെപിന്നെയുംചെൎത്തുകൊണ്ടുമാനു
ഷഭാവം കാട്ടെണം എന്നുചൊദിച്ചുലുയിസെകൊണ്ടുസവൊയനെ
യുംഅനുസരിപ്പിക്കയുംചെയ്തു— ആയത് എല്ലാംകെട്ടാറെപാപ്പാലുയി
സ്സിങ്കൽഅപ്രിയംഭാവിച്ചുരാജാവുംപാപ്പാവിന്റെവിരൊധവാ
ക്കുകളെപൊറുക്കാതെഅവനൊടുകലഹിച്ചുപടതുടങ്ങിതാഴ്മയൊടെ
അഭയം ചൊദിപ്പാറാക്കി— അതിനാൽ യാൻസന്യൎക്ക ഉപദ്രവംശ ൧൬൬൪
മിച്ചുപല അദ്ധ്യക്ഷന്മാരും അവരുടെപക്ഷംതിരിഞ്ഞു—

ശെഷം ലുയിസ്സഫ്രാഞ്ചിസഭയെതന്നിഷ്ടംപൊലെനടത്തിമഠസ്വ
ങ്ങളും പള്ളിസ്ഥാനങ്ങളുംഹിതന്മാൎക്കകല്പിച്ചുപാപ്പാധികാരത്തെകു
റെച്ചുപൊന്നുഒടുവിൽ അദ്ധ്യക്ഷന്മാരെസംഘത്തിന്നായിക്ഷണിച്ചു
ഗാല്യസഭെക്ക ൪ വെപ്പുകൾ പ്രമാണം എന്നവിധിവരുത്തുകയുംചെ ൧൬൮൨
യ്തു— അവ എന്തു. ൧., രാജാധികാരംപാപ്പാധികാരത്തിന്നുഒട്ടും കീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/427&oldid=188370" എന്ന താളിൽനിന്ന് ശേഖരിച്ചത്