താൾ:CiXIV28.pdf/418

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧൪

ത്താഴത്തിൽ മുട്ടുകുത്തുകപലപെരുനാളുകളെആചരിക്കഇത്യാദി
എങ്ക്ലിഷസമ്പ്രദായങ്ങളെകല്പിച്ചപ്പൊൾ— കല്വിന്യർക്നൊക്ഷി
ന്റെവാക്കുകളെയും അഛ്ശന്മാർചെയ്തപുരാണപ്രതിജ്ഞയെയുംഒൎത്തൊ
ൎത്തുദുഃഖിച്ചുകൂടിദൈവമുമ്പാകെകരഞ്ഞുവിശ്വാസസ്ഥിരതെക്കാ
യിപ്രാൎത്ഥിക്കയുംചെയ്തു—

ഈപുതിയആത്മപ്രവൃത്തിസ്കൊതരിൽതൊന്നുമ്പൊൾതന്നെയാ
൧൬൨൫ – ൪൯ കൊബമരിച്ചു അവന്റെമകനായ ൧ ആം കരൽ (ചാൎലസ്സ) സ്പാന്യബാ
ന്ധവം കഴിയാതെവന്നപ്പൊൾ ഫ്രാഞ്ചിപുത്രിയെവിവാഹംചെയ്ത
നെരം ഇനിരൊമക്കാരായപ്രജകളൊടു പള്ളിപ്പിഴവാങ്ങുകയില്ലഎ
ന്നവാഗ്ദത്തവും കൊടുത്തു— അത് എങ്ക്ലിഷസുവിശെഷക്കാൎക്കുവളരെ
അനിഷ്ടമായി— ദുയിച്ചമതയുദ്ധത്തിൽസഹൊദരന്മാൎക്കുസഹാ
യിക്കെണ്ടതായിരുന്നുഎന്നുഅവരുടെഭാവം— ശെഷം രാജാവ്
പ്രജാസംഘത്തൊടുഇടഞ്ഞുതന്റെഇഷ്ടപ്രകാരംപുതിയവരവു
കളെസങ്കല്പിച്ചു— അതിന്നായിഹമ്പ്തൻ അന്യായപ്പെട്ടപ്പൊൾ ജന
രഞ്ജനനന്നലഭിച്ചു— പ്രിൺ എന്നഒരുപുരിതാനൻ കൂത്തുനൃത്തനാ
ടകങ്ങളെയും പിശാചകളിഎന്നഒരുപ്രബന്ധത്തിൽകാട്ടിശാ
സിച്ചപ്പൊൾ— ലൌദ് എന്ന മെലദ്ധ്യക്ഷൻ രാജാവും രാജ്ഞിയും
വെഷം മാറികളിക്കുന്നുവല്ലൊഇവൻ രാജാവെദുഷിച്ചസ്വാമി
ദ്രൊഹിതന്നെ എന്നുകല്പിച്ചു പ്രിണെതടവിൽ ആക്കിചെവിക
൧൬൩൪ ളെഅറുക്കയുംചെയ്തു— അവന്റെധൈൎയ്യംക്ഷയിച്ചില്ലതാനുംദെ
വകാൎയ്യത്തിലെസ്വാതന്ത്ര്യത്തിന്നായി ഇവൻസാക്ഷിഎന്നുജന
ങ്ങൾക്കതൊന്നി— ലൌദ് ജനത്തിന്റെഅപ്രിയംവിചാരിയാതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/418&oldid=188353" എന്ന താളിൽനിന്ന് ശേഖരിച്ചത്