താൾ:CiXIV28.pdf/417

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧൩

രുവക ക്കാരൊടും വലിയപിഴകളെവാങ്ങിദാരിദ്ര്യത്താൽ ഹെ
മിപ്പാൻ തുനിഞ്ഞു— അതുകൊണ്ടുഒരുരൊമക്കാരൻ രാജാവെ
യും പ്രജാസംഘക്കാരെയും ഒരുമിച്ചുകൊല്ലെണം എന്നുവിചാരി
ച്ചുചിലരെവശത്താക്കികൊവിലകത്തിങ്കീഴിൽ വലിയതുരവുണ്ടാ
ക്കി വെടിമരുന്നുനിറെച്ചു— കത്തിക്കും മുമ്പെഅതുവെളിച്ചത്തുവന്നു ൧൬൦൫
കഠിനശിക്ഷകളുംഉണ്ടായി— രാജാവ് കളികുടിമുതലായതല്ലാ
തെവെദശാസ്ത്രങ്ങളെയും രസിച്ചുശീലിച്ചുഎങ്ക്ലിഷവെദഭാഷാന്തരത്തി
ന്നുംസാധാരണജപസംഗ്രഹത്തിന്നും നിവൃത്തിവരുത്തി എങ്കിലും
രാജബുദ്ധി ഇല്ലാത്തവനായി ൨ പ്രത്യെകം ആഗ്രഹിച്ചു— പ്രജാസം
ഘത്താൽവാദം കൂടാതെപണംകിട്ടെണം എന്നുംസ്കൊതരിലുംഅ
ദ്ധ്യക്ഷന്മാരെവാഴിക്കെണം എന്നും അത്രെ— രണ്ടും നടത്തുവാൻത
നിക്കദിവ്യന്യായം ഉണ്ടുഎന്നുവെദവചനത്താൽ നിത്യം കാട്ടും മു
ഖസ്തുതിക്കാർപുതിയശലൊമൊൻ എന്നുപെർവിളിക്കയുംചെയ്തു—
അതിനാൽ അനെകർവിഷാദിച്ചുഹൊല്ലന്തരുടെസ്വാതന്ത്ര്യംക
ണ്ടുനാണിച്ചുപുരിതാനരും രൊമക്കാരുംവലിയവരുംചെറിയവരും
ജന്മഭൂമിയെനിരസിച്ചുവടക്കെഅമെരിക്കയിൽ ഒടികുടിയെറി
കാടുവയക്കിപുതിയനാടുകളിൽ രാജൊപദ്രവംകൂടാതെവസിച്ചു
സഭാകാൎയ്യം താന്താങ്ങൾ്ക്കബൊധിച്ചപ്രകാരംനടത്തി— സ്വാതന്ത്ര്യസ
ക്തന്മാർ എല്ലാവരും മറുനാടുകടന്നില്ലതാനും— പ്രജാസമ്മതംകൂടാ
തെഎങ്ക്ലന്തിൽ നികിതിഎതുംഎടുപ്പാറില്ലഎന്നുപലരുംവാദിച്ചു—
പിന്നെസ്കൊത്യയിൽ അയച്ച അദ്ധ്യക്ഷന്മാർ മൂപ്പക്കൂട്ടങ്ങളിൽ
മെൽവിചാരണ അതിക്രമിച്ചുബാലന്മാരിൽകൈവെപ്പുതിരുവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/417&oldid=188351" എന്ന താളിൽനിന്ന് ശേഖരിച്ചത്