താൾ:CiXIV28.pdf/416

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧൨

൧൬൪൮ സന്ധിയാൽ തീൎന്നപ്പൊൾസ്വെദരും ഫ്രാഞ്ചിയുംദുയിച്ചനാടുക
ളെചിലതുസമ്മാനംവാങ്ങിശെഷമുള്ളവറ്റിൽ ലുഥരാനൎക്കും കല്വി
ന്യൎക്കും രൊമക്കാരൊടുഒത്തവണ്ണംവാഴുവാൻ അനുവാദം ഉണ്ടായി
എങ്കിലും അതാത ആൾ്ക്കല്ലവാഴുന്നൊൎക്കമാത്രം തന്റെതന്റെനാ
ട്ടിൽഹിതമായമാൎഗ്ഗം നടത്തുവാൻ ന്യായം എന്നുവെച്ചവെപ്പു— അ
ത് ഒരുനാളും അരുതുഎന്നുപാപ്പാശപിച്ചതുകൈസർമുതലായ
രൊമക്കാരും ഉള്ളിൽ നിരപ്പുവന്നില്ലഎങ്കിലുംതളൎച്ചനിമിത്തവും
ശെഷിച്ചപ്രജകളുടെമത്സരഭാവം നിമിത്തവുംകൂട്ടാക്കാതെഇ
രുന്നു— ദുയിച്ചരാജ്യം അന്നുമുതൽ പലനാടുകളും ൩ മതങ്ങളുമായി
പിരിഞ്ഞു ഐക്യക്ഷയത്താൽ ലൊകത്തിൽശക്തി ഇല്ലാതെ
ദെവസഭപതുങ്ങിസമാധാനത്തൊടെകഴിപ്പാൻ പൊരുന്നപാത്രമാ
യിപാൎത്തു—

എങ്ക്ലന്തിലുംഗുണീകരണത്താൽ അന്തഃഛിദ്രവും രാജ്യപരിവൎത്ത
നവും ഉണ്ടായിഎങ്കിലും താഴ്ച അല്ലചക്രവൎത്തിത്വംതന്നെഅതി
ന്റെഅന്ത്യഫലമായിസാധിച്ചു— എലിശബത്തസന്തതിഇല്ലാതെമ
൧൬൦൩ – ൨൫ രിച്ചപ്പൊൾസ്തുവൎത്തവംശത്തിലെസ്കൊതരാജാവായയാകൊബ
(൧ആം ജെംസ്സ്) എങ്ക്ലന്തിലുംവാണുതുടങ്ങിആയവൻബാല്യംമുത
ൽ സ്കൊതമൂപ്പന്മാരുടെനിഷ്ഠയും പ്രാഗത്ഭ്യവുംഹെതുവായിട്ടുകൂടക്കൂ
ടസങ്കടപ്പെട്ടു കല്വിന്യഭാവത്തെനിരസിച്ചുഅദ്ധ്യക്ഷന്മാർഇല്ലാ
ഞ്ഞാൽ രാജാവുംഇല്ലരൊമയുംഗെനെവയെക്കാൾനല്ലൂഎന്നു
വെച്ചുതാൻ മെലദ്ധ്യക്ഷനായിഭരിപ്പാൻ നിശ്ചയിച്ചപ്പൊൾരൊ
മക്കാരും പുരിതാനരും എങ്ക്ലിഷപള്ളിയിൽഅടങ്ങായ്കകൊണ്ടുഇ

52

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/416&oldid=188348" എന്ന താളിൽനിന്ന് ശേഖരിച്ചത്