താൾ:CiXIV28.pdf/415

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧൧

ഉപദ്രവിക്കാതെ മത്സരത്തിന്നുള്ളശക്തിയെമാത്രം നീക്കി അവരു
ടെപ്രഭുക്കളെസ്ഥാനമാനങ്ങളാൽ രൊമവിശ്വാസത്തിലെ ക്ക
ആകൎഷിച്ചതിന്റെശെഷം കൈസരുടെവൎദ്ധനയിൽ അസൂയ
പ്പെട്ടുദുയിച്ചപ്രൊതസ്തന്തരെതുണെപ്പാൻ നിശ്ചയിക്കയും ചെയ്തു
അതിന്നിമിത്തം യെശുവിതർ ൨൦ വൎഷത്തിന്നുമുമ്പെഹൈന്രീകെ
കൊല്ലിച്ചിരുന്നുറിഷല്യുവെപാപ്പാശാസിച്ചതുംഇല്ല—

സ്വെദരാജ്യത്തിൽ യെശുവിതർ രണ്ടുരാജാക്കന്മാരെവശത്താക്കി
സുവിശെഷത്തൊടുപടതുടങ്ങിയശെഷം മത്സരങ്ങൾ ഉണ്ടായിരാ
ജാവും യെശുവിതരും രാജ്യത്തിൽനിന്നുഒടിപൊകെണ്ടിവന്നു— ൧൫൯൯
അന്നുലുഥരുടെഉപദെശത്തെപിന്നെയുംസൎവ്വപ്രമാണമാക്കിയ
വന്റെമകൻഗുസ്താവ് അദൊല്ഫ ആകുന്നു അവൻ രുസ്സരൊടും ൧൬൧൧ – ൩൨
പൊലരൊടും പടകൂടിജയിച്ചശെഷംകൈസർഉപദ്രവിച്ചസുവി
ശെഷക്കാരെഉദ്ധരിപ്പാനുംസ്വെദൎക്കുജയഫലങ്ങളെവരുത്തു
വാനുംദുൎഭാഗ്യമുള്ളദുയിച്ചരാജ്യത്തിൽസന്നാഹത്തൊടുകൂടെവന്നു
പ്രൊതസ്തന്തപ്രഭുക്കളാലും ഫ്രാഞ്ചിസഹായത്താലും ബലങ്ങ
ളെവൎദ്ധിപ്പിച്ചുവൎഷങ്ങളുടെജയങ്ങളാൽകൈസരെയുംരൊമക്കാ
രെയുംതാഴ്ത്തിപാപ്പാവിന്റെ മുഖ്യമായ ആശെക്കുഭംഗംവരുത്തു
കയുംചെയ്തു— അവൻ ലുചൻ പൊൎക്കളത്തിൽ ജയിച്ചുപട്ടുപൊ ൧൬൩൨
യശെഷം ദുയിച്ചർസ്വെദർ ഫ്രഞ്ചിക്കാരും പിന്നെയും ൧൬ ആ
ണ്ടുഅസുരഭാവംപൂണ്ടുപൊരുതുദുയിച്ചരാജ്യം കാടാക്കി
ദെവാരാധനവിദ്യാഭ്യാസം മുതലായതഒക്കയും എകദെശംനശി
പ്പിച്ചുകൊണ്ടിരുന്നു— ഈ മുപ്പതുവൎഷത്തെ യുദ്ധം വെസ്തഫല്യ


52

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/415&oldid=188346" എന്ന താളിൽനിന്ന് ശേഖരിച്ചത്