താൾ:CiXIV28.pdf/406

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦൨

ചെയ്തു—

അവരിൽ അധികം ക്ലെശിച്ചുപൊയതുബെൽഗ്യഹൊല്ലന്തമുതലാ
യ താണനാട്ടുക്കാർതന്നെ— അവിടെ കരലിന്റെകാലത്തുലുഥരു
ടെ ഉപദെശം പരന്നപ്പൊൾപലരും രക്തസാക്ഷികളായിമരിച്ച
ശെഷം മറുസ്നാനക്കാർസ്വതന്ത്രാത്മികർ മുതലായവിപരീതക്കാ
രുംനുഴഞ്ഞുവ്യാപാരംനിമിത്തം സുവിശെഷക്കാരുംവന്നുപാൎത്തു
ഒടുക്കംഫ്രാഞ്ചിക്കാരുടെപ്രയത്നത്താൽ കല്വിന്യപക്ഷം അധി
കം വ്യാപിച്ചുറെക്കയുംചെയ്തു— പിന്നെശുദ്ധിവരുത്തുവാൻഫി
ലിപ്പപുതിയ അദ്ധ്യക്ഷന്മാരെയും അന്വെഷകകൂട്ടങ്ങളെയും
കല്പിച്ചു ത്രിയന്തസംഘവെപ്പുകളെസമ്മതിക്കെണംഎന്നുചൊ
ദിച്ചപ്പൊൾ പ്രഭുക്കൾ ഇതുഞങ്ങളുടെസ്വാതന്ത്ര്യയത്തിന്നുവിരൊ
൧൫൬൬ ധം എന്നുചൊല്ലിഎതിൎത്തുതമ്മിൽ കറാർചെയ്തുപുരുഷാരങ്ങളും
ഒരൊരൊദിക്കിൽ പള്ളികളെഅതിക്രമിച്ചുചിത്രബിംബാലങ്കാ
രങ്ങളെയുംതകൎത്തുകളകയുംചെയ്തു— അത്രൊളംധൈൎയ്യംവന്നതു
ഫ്രാഞ്ചികല്വിന്യരുടെജയത്താൽതന്നെ— ഫ്രാഞ്ചിയിൽ ൧൫൬൨
മുതൽകൊണ്ടുചിലപ്രഭുക്കൾ രാജ്യകാംക്ഷനിമിത്തം കല്വിന്യരെ
ഇനിഹിംസകളെസഹിക്കരുത് ആയുധങ്ങളെപിടിക്കെണംഎ
൧൫൬൦ – ൭൪ ന്നുപറഞ്ഞുഇളക്കിച്ചുരാജാവായ ൯ആം കരലൊടുഒരൊരൊയു
ദ്ധംചെയ്തു— മതസന്ധികളെവരുത്തിഇരുന്നു— അതുകൊണ്ടുഹൊല്ല
ന്ത പ്രഭുക്കളും മത്സരഭാവം അധികം കാണിച്ചുരാജാവെഭയപ്പെ
ടുത്തുവാൻ കഴിഞ്ഞില്ലതാനും അവൻ അല്ബഎന്നഭയങ്കരസെ
൧൫൬൭ നാപതിയെനിയൊഗിച്ചുഅല്ബകലഹക്കാരെയുംസാധുക്കളെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/406&oldid=188329" എന്ന താളിൽനിന്ന് ശേഖരിച്ചത്