താൾ:CiXIV28.pdf/405

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦൧

ധം വരുത്തി— മറിയമൊഹപരവശയായിചെയ്തദുഷ്ക്രിയകൾപ്രസി
ദ്ധമായ്വന്നാറെസ്കൊതർ മത്സരിച്ചുഎലിശബത്തിൻസഹായത്താൽ
മറിയയെജയിച്ചുനീക്കി— അവൾഎങ്ക്ലന്തിൽ ഒടിഎലിശബത്തെ
അഭയംപ്രാപിച്ചപ്പൊൾ അവളുടെകുറ്റംതെളിഞ്ഞുവന്നശെഷം
തടവിൽആയി പിന്നെയുംരൊമകൌശലങ്ങളെപിണെച്ചുപൊ
രുകയാൽഒടുവിൽ മരണശിക്ഷെക്കഉൾപെടുകയും ചെയ്തു— അ
വളുടെപുത്രനായ യാകൊബ്‌സ്കൊതരാജാവായശെഷംക്നൊക്ഷി
ന്റെആത്മാവുള്ളമൂപ്പന്മാർരാജാവിന്നുസഭയിൽഒട്ടുംഅധികാരം
ഇല്ലഎന്നുറെച്ചുലൌകികന്മാരെവിരൊധിച്ചുനിന്നു— എലിശബ
ത്തൊഎങ്ക്ലിഷസഭയുടെഅമ്മയായ്വാണുകൊണ്ടതല്ലാതെഹിം
സാ കാലത്തുപരദെശത്തുചെന്നുപാൎത്തു കല്വിന്റെപക്ഷംഉറ
പ്പിച്ചുമടങ്ങിവന്നപുരിതാനരൊടുവളരെഇടഞ്ഞുകൊണ്ടിരുന്നു—
പുരിതാനർ ആർ എന്നാൽശുദ്ധിതല്പരന്മാർ അത്രെ— അവർഅ
ദ്ധ്യക്ഷശാസനയും പള്ളിയിൽ അലങ്കാരഘൊഷാദികളുംവായി
ക്കുന്ന പ്രാൎത്ഥനയും മറ്റും രൊമയുടെപുളിച്ചമാവത്രെആകുന്നുസ
ഭകളുടെമൂപ്പന്മാർ രാജകല്പനകൂടാതെസംഘങ്ങളിൽ കൂടിഗുണീ
കരണത്തെനിവൃത്തിച്ചുപൊരെണംഎന്നുതൎക്കിച്ചു— അവൎക്കരാജ്ഞി
ഒട്ടുംഇടംകൊടുക്കാതെതാൻസഭയുടെതലയായിസകലവുംനടത്തി
കൊണ്ടിരുന്നു— അതിനാൽപലൎക്കും അപ്രിയംതൊന്നിഎങ്കിലും
രാജ്ഞിയുടെഅധികാരം കുറെപ്പാൻരൊമക്കാരുടെനിത്യവി
രൊധങ്ങൾനിമിത്തംസംഗതിഉണ്ടായില്ലഎലിശബത്ത്‌പരദെശ
ത്തിൽസങ്കടപ്പെടുന്ന കല്വിന്യൎക്കഇടവിടാതെതുണനില്ക്കയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/405&oldid=188328" എന്ന താളിൽനിന്ന് ശേഖരിച്ചത്