താൾ:CiXIV28.pdf/404

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦൦

൧൫൨൮ ർശിഷ്യൻസത്യത്തിന്നുവെണ്ടിസാക്ഷിയായിമരിച്ചശെഷം
രൊമക്കാൎക്കുംസുവിശെഷത്തിന്നുംതമ്മിൽനെടുമ്പൊർസംഭവി
ച്ചതിൽ പിന്നെ— ക്നൊക്ഷ എന്നസത്യവീരൻ ഗെനെവയിൽപാ
ൎത്തുകല്വിന്റെമമതഉണ്ടാക്കിയപ്പൊൾസഭയെയുംരാജ്യത്തെ
യുംനന്നാക്കുവാനുള്ളഉപായങ്ങളെ എല്ലാംവിചാരിച്ചുസ്ത്രീകൾക്ക
സഭയിൽഒട്ടും അധികാരംഇല്ലപിന്നെക്രിസ്ത്യാനൎക്കപറ്റുന്നരാജ്യ
വാഴ്ചഅവൎക്കഎങ്ങിനെസാധിക്കാംഎന്നുംസഭാവാഴ്ചക്രിസ്തുവി
ന്നത്രെഉള്ളുമൂപ്പന്മാൎക്ക അദ്ധ്യക്ഷന്മാരുംവെണ്ടാഎന്നുഉറപ്പി
ച്ചുസ്കൊത്യയിൽമടങ്ങിവന്നുജനങ്ങളെഇളക്കിആയുധങ്ങളെധരി
പ്പിച്ചുമറിയരാജ്ഞിക്കസഹായിക്കുന്ന ഫ്രാഞ്ചിപട്ടാളത്തെ ആ
ട്ടിക്കളഞ്ഞുപള്ളിബിംബമഠങ്ങളെയുംഇടിച്ചുതകൎത്തുകല്വിൻ
ഉപദെശത്തെസ്കൊതരുടെപ്രജാസംഘത്താൽവ്യവസ്ഥയാ
൧൫൬൦ ക്കിവെപ്പിക്കയുംചെയ്തു— സഭാസ്വത്താൽരണ്ടാംഅംശം പ്രഭുക്ക
ന്മാർ അപഹരിച്ചുഒരംശം മൂപ്പന്മാരുടെവൃത്തിക്കുംസാധാരണബാ
ലശിക്ഷെക്കും കല്പിച്ചുകൊടുത്തു— സുന്ദരിയായരാജ്ഞിഫ്രാഞ്ചി
ഭൎത്താവിന്റെമരണത്താൽവിധവയായശെഷംസ്കൊത്യയിൽ
൧൫൬൧ വന്നുസ്പാന്യ ഫ്രാഞ്ചിസഹായത്താൽരൊമമതത്തെപതുക്കെഉറപ്പി
പ്പാൻ വിചാരിച്ചു— അങ്ങിനെചെയ്താൽഎങ്ക്ലിഷകിരീടത്തിന്നും
അവകാശം ഉണ്ടെന്നുപാപ്പാവിന്റെതീൎപ്പു— ക്നൊക്ഷഉണൎന്നു
കൊണ്ടു അവളുടെകൊപവും കണ്ണീരുംവിചാരിയാതെഎതിൎത്തു
നിന്നുരാജ്ഞിയുടെ മീസാരാധനയെയും നൃത്തക്രീഡകളെയും
നിത്യപ്രസംഗങ്ങളാൽ ആക്ഷെപിച്ചുപൊന്നുജനങ്ങൾക്കബൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/404&oldid=188326" എന്ന താളിൽനിന്ന് ശേഖരിച്ചത്