താൾ:CiXIV28.pdf/398

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯൪

തിയഉറപ്പുവന്നു— അവർ പാപ്പാധികാരം ഒട്ടും കുറെക്കാതെഅസ
ഹ്യമായിവൎദ്ധിച്ചചിലദൂഷ്യങ്ങളെമാറ്റിനടപ്പിൽശുദ്ധിയുംസൂക്ഷ്മ
ക്രമവും കല്പിച്ചുസുവിശെഷക്കാരുടെപക്ഷത്തെമുഴുവനുംതള്ളി
൧൫൪൫ – ൬൩ ശപിച്ചു— ൧൯ വൎഷത്തെതാമസകൌശലങ്ങളെകൊണ്ടുവരു
ത്തീട്ടുള്ളൟസംഘവെപ്പുകൾ ഇന്നയൊളം മാറാതെരൊമസഭയു
ടെഅടിസ്ഥാനംതന്നെആകുന്നു— സാധാരണസഭാസംഘംപിന്നെ
൬൬ – ൭൨ കൂടിയതുംഇല്ല— ഒടുക്കം ൫ ആം പീയൻപാപ്പാ ഇതല്യയിൽഎങ്ങും
ഗുണീകരണ ശെഷിപ്പുകളെ ക്രൂരമായിസംഹരിക്കയാൽജന്മ
ദെശത്തിൽ ൩൦൦ വൎഷംകൊണ്ടു നിത്യം ക്ഷയിച്ചുപൊയസൎവ്വാധികാ
രംരൊമശാസനെക്കപുതുതായിലഭിച്ചിരിക്കുന്നു—

ഇതല്യയിൽമാത്രം അല്ലസൎവ്വലൊകത്തുംഗുണീകരണത്തെഒ
ടുക്കെണ്ടുന്നപടെക്കു യെശുവിതർ എന്നപുതിയസന്യാസിനാമം
രൊമാസനത്തിന്നുമുഖ്യബലമായ്തീൎന്നു— ലുഥരുടെആദികാല
ത്തുഫ്രഞ്ചിക്കാനരിൽനിന്നുകപ്പുചീനർ എന്നപുതിയഭിക്ഷുക്ക
൧൫൨൫ ൾ ഉത്ഭവിച്ചു ജനത്തെവശമാക്കുവാൻ പ്രസംഗത്താലും മറ്റും അദ്ധ്വാ
൧൫൪൨ നിച്ചശെഷം അവരുടെതലവനായഒക്കിൻ എന്നുചൊല്ക്കൊണ്ട
പ്രസംഗിഒടിപൊയിസുവിശെഷക്കാരെചെൎന്നതുകൊണ്ടുപാപ്പാ
ക്കൾവെറെ ഭടന്മാരെഅന്വെഷിച്ചു— ലൊയൊലഎന്ന ഒരുസ്പാ
ന്യപ്രഭുപടയിൽ മുറിയെറ്റുകിടന്നുനെരമ്പൊക്കിന്നായിപുണ്യ
വാളരുടെകഥകളെവായിക്കുമ്പൊൾ ക്രിസ്തുഭടനായിരിക്കുന്നത
ത്രെനല്ലൂ എന്നുനിശ്ചയിച്ചുദ്രവ്യം ഉപെക്ഷിച്ചു വളരസഞ്ചരിച്ച
ശെഷം പറീസിൽ വെച്ചുചിലഭക്തന്മാരെ കണ്ടുസ്നെഹിച്ചുഅവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/398&oldid=188314" എന്ന താളിൽനിന്ന് ശേഖരിച്ചത്