താൾ:CiXIV28.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൨

൧൫൫൮ ലയത്തിൽനിന്നുചിലആയിരം സുവിശെഷ്കന്മാരെവളൎത്തിഫ്രാ
ഞ്ചിക്കും മറ്റും നിയൊഗിച്ചുആരാജ്യങ്ങളിൽ ഒക്കയുംതന്റെമതഭാ
വംപരത്തിക്കൊണ്ടുദുഷ്ടരാജാക്കന്മാരൊടുഎതിൎത്തുസഭാസ്വാതന്ത്ര്യംവ
രുത്തെണംഎന്നുള്ളആഗ്രഹം ജ്വലിപ്പിച്ചുഎങ്ക്ലന്തസ്കൊത്യഹൊ
ല്ലന്തവടക്കെ അമെരിക്കമുതലായവറ്റിന്റെസ്വാതന്ത്ര്യത്തിന്നു
ആദികാരണമായ്തീൎന്നിരിക്കുന്നു— ലുഥർപക്ഷംപ്രഭുക്കളിൽപിതൃ
ഭാവവുംപ്രജകളിൽ മത്സരമില്ലാത്ത അനുസരണവുംവരുത്തിയത്
കല്വിന്റെപക്ഷം പ്രജാ പ്രഭുത്വത്തിന്നുഅനുകൂലം—

ലുഥർജ്വിംഗ്ലികല്വിൻ മുതലായവർ ഇപ്രകാരംഗുണീകരണംനടത്തി
പൊരുന്നസമയം രൊമക്കാൎക്കശക്തിദിവസെന കുറഞ്ഞുപൊയിലജ്ജ
ഒരൊന്നുസംഭവിച്ചുപാപ്പാവിന്നുഇതല്യയിൽകൂടെഅധികാരക്ഷ
യം അണഞ്ഞുവരികയുംചെയ്തു— കൊന്തരീനികൎദ്ദിനാലൻമുതലാ
യസജ്ജനങ്ങൾപതുക്കെഉള്ളമാറ്റത്തിന്നായിവട്ടംകൂട്ടിയപ്രകാരം
പറഞ്ഞുവല്ലൊ— എന്നാറെരണ്ടിനുംഐക്യംവരികയില്ലഎന്നുകണ്ട
ഉടനെരൊമയുടെമുറിക്കു ചികിത്സിപ്പാൻ കറഫകൎദ്ദിനാലൻ കൂ
ട്ടരുമായിഅദ്ധ്വാനിച്ചുതൊറ്റബലങ്ങളെപിന്നെയുംചെൎത്തുആഭി
മാന്യം ജനിപ്പിച്ചുതാമസം കൂടാതെസുവിശെഷത്തെഒടുക്കെണ്ടതി
ന്നുഇതല്യയിൽ എങ്ങും അന്വെഷകകൂട്ടങ്ങളെസ്ഥാപിച്ചുഭയങ്കരമാ
൧൫൪൨ യഹിംസയെആരംഭിച്ചുകറഫയുടെമരുമകൻ മുതലായസുവിശെ
ഷക്കാർഒടിസ്വിച്ചദുയിച്ചനാടുകളിൽ വാങ്ങിപാൎത്തു ആയിരങ്ങൾത
ടവിൽ അകപ്പെട്ടുപലർമരിക്കയുംചെയ്തു— ചിലർ ഇതലസ്വിച്ചരി
ൽശരണം അന്വെഷിച്ചുസുവിശെഷം പരത്തിയപ്പൊൾ അവിടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/396&oldid=188311" എന്ന താളിൽനിന്ന് ശേഖരിച്ചത്