താൾ:CiXIV28.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൧

ഒന്നും കാണാത്തപ്പൊൾഗനെവാക്കാർ അവനെപിന്നെയും മാ
നത്തൊടെ ക്ഷണിച്ചുനഗരകാൎയ്യംക്രമത്തിൽ ആക്കുവാൻനി
യൊഗിച്ചു— അവനും മൂപ്പരുടെകൂട്ടത്തെസ്ഥാപിച്ചുഅവനെകൊണ്ടു
വീടുതൊറും അന്വെഷണംകഴിപ്പിച്ചുംപാപം ഒന്നും പൊറുക്കാ
ത്തവണ്ണം പരിപാലിച്ചും വിപരീതക്കാരെപട്ടണത്തിൽനിന്നുപുറ
ത്താക്കുകയുംചെയ്തു— അക്കാലംസൊചിൻ മുതലായഇതല്യക്കാർ
രൊമൊപദെശത്തെ കുറിച്ചുസംശയിച്ചതല്ലാതെത്രിത്വത്തെയുംത
ള്ളുവാൻ തുനിഞ്ഞുക്രിസ്തുദിവ്യൻഎങ്കിലുംദൈവമല്ലഎന്നുവാദിച്ചു
പലരാജ്യങ്ങളിലും കടന്നുപദെശിച്ചു— അവനിൽസെൎവ്വെത്എ
ന്നഒരു സ്പാന്യൻ ഉണ്ടുആയവൻഗെനെവയിൽവന്നുയെശുപി
താവിന്റെനിത്യപുത്രനല്ലഎന്നുചൊല്ലിയത്കല്വിൻ അറിഞ്ഞു
വിസ്താരംകഴില്ലിച്ചുതടവിൽ ആയാറെ— താൻ കണ്ടുപഠിപ്പി
ച്ചുഅവൻഅനുതാപംകാട്ടാതെഇരുന്നപ്പൊൾമരണവിധിവ
രുത്തിദഹിപ്പിക്കയുംചെയ്തു— ഉപദെശംനിമിത്തംഒട്ടും കൊല്ലരു ൧൫൫൩
ത്‌മൊശധൎമ്മം നമുക്കുപറ്റുന്നില്ലഎന്നുലുഥൎക്കമനസ്സിൽഉറെച്ചി
രുന്നു—

ഇങ്ങിനെകല്വിനിൽഒരൊരൊതെറ്റുകളെപറഞ്ഞത് മതിയാ
കട്ടെ അവന്റെക്രിയയുടെഘനത്തെയുംഫലങ്ങളെയുംഎങ്ങി
നെപറയെണ്ടു— അവൻ പട്ടണക്കാരിൽസന്മാൎഗ്ഗവുംസ്വാതന്ത്ര്യ
ശ്രദ്ധയും നട്ടുവളൎത്തിയശെഷംഇതല്യഫ്രാഞ്ചിഎങ്ക്ലന്തമുതലാ
യ രാജ്യങ്ങളിൽനിന്നുവെദം നിമിത്തംഭ്രഷ്ടായജനങ്ങൾ്ക്കഗെനെ
വതന്നെ ആശ്രയസ്ഥാനമായിചമഞ്ഞു— കല്വിൻഉണ്ടാക്കിയവിദ്യാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/395&oldid=188309" എന്ന താളിൽനിന്ന് ശേഖരിച്ചത്