താൾ:CiXIV28.pdf/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯൦

തനിക്കഇഷ്ടമായാൽ അപ്പത്തിലും ഇറങ്ങിവരുവാൻ എന്തുവി
രൊധം എന്നുവിചാരിച്ചു— പിന്നെമുന്നിൎണ്ണയത്തെകുറിച്ചു ഉപ
ദെശിക്കുന്നതിൽ കല്വിൻ നിഷ്ഠുരവാക്കുകളെഒഴിച്ചില്ല— ദൈവം
തെരിഞ്ഞെടുത്തവരിൽ കരുണയും ലൊകാരംഭം മുതൽ നിരസി
ച്ചവരിൽനീതിയുംകാട്ടുവാൻ നിശ്ചയിച്ചുചിലരെനിത്യജീവനാ
യും ചിലരെനിത്യനാശത്തിന്നായും മുന്നിൎണ്ണയിച്ചിരിക്കുന്നുആക
യാൽയെശുമരിച്ചിരിക്കുന്നത് തെരിഞ്ഞെടുത്തവൎക്ക വെണ്ടിമാ
ത്രം ആകുന്നു അവരിൽ വിരൊധിച്ചു കൂടാത്തകരുണയാൽഗു
ണത്തിന്നായിവ്യാപരിക്കുന്നുഎന്നുകല്വിന്റെഭാവം— ദൈവംആ
രെയും നിൎബ്ബന്ധിക്കുന്നില്ലകരുണയാൽഎല്ലാവൎക്കായിട്ടുംയെ
ശുവെഅയച്ചുഎല്ലാവരെയുംആകൎഷിക്കെഉള്ളു— ദാഹിക്കുന്നവ
രിൽസൎവ്വഗുണവും താൻ വ്യാപരിക്കുന്നു തന്നെതള്ളുന്നവരെതാ
നും മുൻ അറിഞ്ഞുതള്ളുക അത്രെചെയ്യുന്നുഎന്നുലുഥരുടെപക്ഷം
ശെഷം കല്വിൻപള്ളിയിൽചിത്രവും അലങ്കാരവും അരുത്
വാദ്യഘൊഷം അരുത്ക്രിസ്ത്യാനരിൽനെരമ്പൊക്കവെണ്ടാഞാ
യറാഴ്ചയെശബ്ബത്തുപൊലെആചരിക്കെണം ആയതല്ലാതെ
പെരുന്നാൾ ഒന്നും അരുത് ക്രിസ്തീയവ്യവസ്ഥയെഅനുസരിക്കാത്ത
വരെമൊശധൎമ്മപ്രകാരംശിക്ഷിക്കെണം എന്നും മറ്റുംസഭാക്ര
മമാക്കിഗെനെവയിൽ ആരെയുംശങ്കിക്കാതെനടത്തുവാൻ
നൊക്കിയപ്പൊൾ കളിക്കാരുംജഡസ്വാതന്ത്ര്യക്കാരുംസ്തംഭിച്ചുനു
കംസഹിയാഞ്ഞുഅവനെആട്ടികളകയുംചെയ്തു—

൧൫൪൧ എങ്കിലും രൊമക്കാരുടെകൌശലത്താൽ നന്നക്ലെശിച്ചുനിഴൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/394&oldid=188307" എന്ന താളിൽനിന്ന് ശേഖരിച്ചത്